വിഖ്യാത ബോളിവുഡ് തിരക്കഥാകൃത്തും നടനുമായ കാദര്‍ ഖാന്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

വിഖ്യാത ബോളിവുഡ് തിരക്കഥാകൃത്തും നടനുമായ കാദര്‍ ഖാന്‍ അന്തരിച്ചു

വിഖ്യാത ബോളിവുഡ് താരവും തിരക്കഥാകൃത്തുമായ കാദര്‍ ഖാന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കാനഡയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. കഴിഞ്ഞ ദിവസം ഇദ്ദേഹം മരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മരിച്ചുവെന്ന ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിരിക്കുന്നത്.

അദ്ദേഹം മരിച്ചെന്ന വാര്‍ത്ത മകന്‍ സര്‍ഫറാസ് നിഷേധിച്ചിരുന്നു. പിന്നീട് ഇന്ന് പുലര്‍ച്ചെ മരിച്ചതായി അദ്ദേഹം തന്നെ പറയുകയായിരുന്നുവെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഹാസ്യ കഥാപാത്രങ്ങളിലൂടെ ജനമനസ്സില്‍ ഇടം നേടിയ കാദര്‍ ഖാന്‍ മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ കാബൂളാണ് അദ്ദേഹത്തിന്റെ സ്വദേശം. ഹാസ്യ വേഷങ്ങള്‍ക്ക് പുറമെ വില്ലന്‍ വേഷത്തിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. നിരവധി ബോളിവുഡ് ചിത്രങ്ങള്‍ക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്.

ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കാദര്‍ ഖാനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മകന്‍ സര്‍ഫറാസും മരുമകളും ആശുപത്രിയില്‍ ഉണ്ട്. കാദര്‍ ഖാന് ഒപ്പമുളള പഴയ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ബച്ചന്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി അറിയിച്ചത്.

ഇരുവരും നിരവധി ചിത്രങ്ങളില്‍ അഭനയിച്ചിട്ടുണ്ട്. ദോ ഓര്‍ ദോ പാഞ്ച്, മുഖദ്ദര്‍ കാ സിഖന്ദര്‍, മി. നട്വര്‍ലാല്‍, സുഹാഗ്, കൂലി എന്നീ ചിത്രങ്ങള്‍ അതില്‍ ശ്രദ്ധേയമാണ്. അമര്‍ അക്ബര്‍ അന്തോണി, മുഖദ്ദര്‍ കാ സിഖന്ദര്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയാണ് കാദര്‍ ഖാന്‍. 300ല്‍ അധികം സിനിമകളില്‍ ഖാദര്‍ ഖാന്‍ അഭിനയിച്ചിട്ടുണ്ട്. 1973ല്‍ ദാഗ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. 70കളിലും 80കളിലും ബോളിവുഡ് ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥകളും എഴുതി. സിനിമയില്‍ എത്തും മുമ്പ് മുംബൈയിലെ എന്‍ജിനീയറിങ് കോളേജിലെ പ്രൊഫസറായിരുന്നു.

ചികിത്സയ്ക്കാണ് കഴിഞ്ഞ വര്‍ഷം അദ്ദേഹം കാനഡയിലേക്ക് പോയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മൂത്ത മകന്‍ അവിടെ താമസിക്കുന്നത് കൊണ്ടാണ് അദ്ദേഹം എത്തിയതെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു. 2015ല്‍ കാല്‍മുട്ടിന് പരുക്കേറ്റതിന് ശേഷം വീല്‍ചെയറിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.



from mangalam.com http://bit.ly/2BQPzb9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages