മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്തു; ഓൺലൈൻ ലേലം നാളെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്തു; ഓൺലൈൻ ലേലം നാളെ

ന്യൂഡൽഹി: 2014 ൽ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച പാരിതോഷികങ്ങൾ ഞായറാഴ്ച ലേലത്തിൽ വിറ്റു. കേന്ദ്രസർക്കാരിന്റെ പ്രത്യേക ദൗത്യമായ ക്ലീൻ ഗംഗ പദ്ധതിക്കായി ലേലത്തുക ഉപയോഗിക്കും. തലപ്പാവ്, ഷാൾ, ജാക്കറ്റ്, സംഗീതോപകരണങ്ങൾ, ചിത്രങ്ങൾതുടങ്ങി ഏകദേശം 1800 സമ്മാനങ്ങളാണ് ലേലത്തിനെത്തിയത്. ഞായറാഴ്ചയാണ് വിൽപന നടന്നത്. വിറ്റഴിക്കാത്ത സമ്മാനവസ്തുക്കൾ ജനുവരി 29 മുതൽ 31 വരെ ഇ-ലേലം ചെയ്യും. ഓൺലൈനിലൂടെ ആവശ്യക്കാർക്ക് ഇവ വാങ്ങാവുന്നതാണ്. 3,800 രൂപ നൽകി ഹനുമാൻ വിഗ്രഹം കൈവശപ്പെടുത്തിയ പത്തുവയസുകാരൻ അവ്യാൻഷ് ഗുപ്തയാണ് ലേലത്തിൽ പങ്കെടുത്ത ഏറ്റവും പ്രയം കുറഞ്ഞ വ്യക്തി. ഒരു തലപ്പാവും മുള കൊണ്ടു നിർമിച്ച തൊപ്പിയും കൂടി വാങ്ങാനൊരുങ്ങുകയാണ് അവ്യാൻഷ്. ലേലത്തെ കുറിച്ച് പരസ്യം കണ്ടതിനെ തുടർന്നാണ് ഇതിൽ പങ്കെടുത്തതെന്ന് അവ്യാൻഷ് കൂട്ടിച്ചേർത്തു. ബിജെപിയുടെ മുൻ പാർലമെന്റംഗമായ സി നരസിംഹൻ മോദിക്ക് സമ്മാനിച്ച 2.22 കിലോഗ്രാം ഭാരമുള്ള വെള്ളിത്തളികയാണ് ലേലത്തിൽ ഏറ്റവും വലിയ തുക കരസ്ഥമാക്കിയത്. 1000 രൂപ അടിസ്ഥാനവിലയുള്ള ശിവാജി പ്രതിമ 22,000 രൂപ നേടി. ഗംഗാ നദീസംരക്ഷണ പദ്ധതിയിൽ പങ്കു ചേരുന്നതിൽ അഭിമാനമാണെന്ന് ഹിന്ദുസേനയുടെ ഉപാധ്യക്ഷൻ സുർജീത് യാദവ് പറഞ്ഞു. ഇദ്ദേഹം ഒരു ലക്ഷം രൂപ ലേലത്തിനായി ചെലവിട്ടു. ഇരുപതോളം സാധനങ്ങൾ ഇദ്ദേഹം വാങ്ങി. 2018 ഒക്ടോബറിൽ ഈ വസ്തുക്കളുടെ പ്രദർശനം ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ഒരുക്കിയിരുന്നു. തുടർന്നാണ് ലേലം സംഘടിപ്പിച്ചത്. ഒരു ദിവസത്തെ ലേലത്തിൽ നേടിയ തുക എത്രയെന്ന് വെളിപ്പെടുത്താൻ എൻജിഎംഎ അധികൃതർ തയ്യാറായില്ല. Content Highlights: Mementos presented to PM auctioned, Narendra Modi


from mathrubhumi.latestnews.rssfeed http://bit.ly/2B7epnz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages