എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ തച്ചങ്കരിയും സര്‍ക്കാരും കള്ളക്കളി നടത്തി- തിരുവഞ്ചൂര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ തച്ചങ്കരിയും സര്‍ക്കാരും കള്ളക്കളി നടത്തി- തിരുവഞ്ചൂര്‍

തിരുവനന്തപുരം: കെ.എസ്.ആർ.സി.എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടത് സർക്കാരും കെഎസ്ആർടിസി എംഡി. ടോമിൻ തച്ചങ്കരിയും തമ്മിലുള്ള കള്ളക്കളിയുടെ ഭാഗമായിട്ടാണെന്ന് മുൻ ഗതാഗത മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജീവനക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തച്ചങ്കരി സർക്കാരിന് കത്ത് നൽകി. കേസ് കോടതിയിൽ വന്നപ്പോൾ സർക്കാർ പിരിച്ചുവിടലിനെ എതിർത്തില്ലെന്നും തിരുവഞ്ചൂർ ആരോപിച്ചു. എംപാനൽ കണ്ടക്ടർമാരുടെ പിരിച്ചുവിടലുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് അവതരണാനുമതിക്കുള്ള നോട്ടീസ് നൽകിക്കൊണ്ടാണ് തിരുവഞ്ചൂരിന്റെ ആരോപണം. കെ.എസ്.ആർ.ടി.സി എംഡിയെ നിലക്ക് നിർത്താൻ സർക്കാരിന് കഴിയുന്നില്ല. കേസിന്റെ നിർണായക ഘട്ടത്തിൽ സർക്കാർ കള്ളക്കളികളിച്ചു. എംപാനൽ ജീവനക്കാരെ പിരിച്ചുവിടാൻ കോടതി ഉത്തരവിട്ടപ്പോൾ വിധിക്ക് സാവകാശം തേടുകയല്ലാതെ പിരിച്ചുവിടരുത് എന്ന നിലപാട് സർക്കാർ കൈക്കൊണ്ടില്ല. ഗാതഗതമന്ത്രിയും എംഡി ടോമിൻ തച്ചങ്കരിയും തമ്മിലുള്ള തർക്കം. തച്ചങ്കരിയും സിപിഎം നേതാക്കളും തമ്മിലുള്ള തർക്കം. തുടങ്ങിയ കാര്യങ്ങളും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. എന്നാൽ സർക്കാരിന് മുന്നിൽ ഇപ്പോഴെടുത്ത നടപടികളല്ലാതെ മറ്റുപോംവഴികളില്ലായിരുന്നുവെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ മറുപടി നൽകി. കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാൽ കൂടുതൽ ചർച്ച എംപാനൽ ജീവനക്കാരെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. Content Highlioghts:KSRTC empanel conductors, kerala assembly,thiruvanchoor radhakrishnan


from mathrubhumi.latestnews.rssfeed http://bit.ly/2sRu9qi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages