കോഴിക്കോട്: ശബരിമല സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരും പോലീസും നന്നായി വിഷമിപ്പിച്ചെങ്കിലും അതെല്ലാം നേട്ടമാക്കി ബിജെപിയുടെ ആറ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ കെ സുരേന്ദ്രന് ഗുണകരമായി മാറുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏറ്റവും മികച്ചവരെ കണ്ടെത്താന്‍ ബിജെപി എല്ലാ സംസ്ഥാനങ്ങളിലുമായി നടത്തിവന്ന സര്‍വേയില്‍ കേരളത്തില്‍ ഏറ്റവും മുന്നില്‍ കെ സുരേന്ദ്രനെന്നാണ് റിപ്പോര്‍ട്ട്. ഒരു ഏജന്‍സിവഴി നടത്തിയ സര്‍വേയില്‍ എല്ലാ മണ്ഡലത്തിലും ഒന്നാമത് എത്തിയത് സുരേന്ദ്രനാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് മുസ്‌ളീംലീഗ് സ്ഥാനാര്‍ത്ഥിയോട് സുരേന്ദ്രന്‍ പരാജയപ്പെട്ടത് 89 വോട്ടുകള്‍ക്കായിരുന്നു. അല്‍പ്പം കൂടി വോട്ടുനില മെച്ചപ്പെട്ടിരുന്നെങ്കില്‍ കേരളാ നിയമസഭയില്‍ ബിജെപി പ്രതിനിധികളുടെ എണ്ണം രണ്ടാകുമായിരുന്നു. ഇത്തവണ കാസര്‍ഗോട് പിടിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന ബിജെപി പരിഗണിക്കുന്ന പേരുകളില്‍ ഒന്ന് സുരേന്ദ്രന്റെതാണ്.
പത്മനാഭനും കൃഷ്ണദാസുമാണ് മറ്റു രണ്ടു പേര്‍. അതേസമയം തന്നെ സുരേന്ദ്രനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതിനോടാണ് എന്‍എസ്എസ് പോലെയുള്ള സംഘടനകള്‍ക്ക് താല്‍പ്പര്യം. എന്നാല്‍ സ്ഥാനാര്‍ത്ഥി തീരുമാനത്തില്‍ ബിജെപിയേക്കാള്‍ സ്വാധീനമുള്ള ആര്‍എസ്എസ് സെന്‍കുമാറിനെ ഇവിടെ മത്സരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അതേസമയം നേമത്ത് ഒ രാജഗോപാലിന്റെ വിജയത്തോടെ കളം തെളിഞ്ഞു കിടക്കുന്ന ഇവിടെ ശശി തരൂരിനെതിരേ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ വരെ പേരുകള്‍ വരെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
തലസ്ഥാനത്ത് മത്സരിക്കാന്‍ ആഗ്രഹിക്കുന്ന ബിജെപി പ്രമുഖരില്‍ മുന്നില്‍ നില്‍ക്കുന്നത് ശ്രീധരന്‍പിള്ളയാണ്. എന്നാല്‍ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് മത്സരിച്ചാല്‍ എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും വോട്ടുകള്‍ കിട്ടിയേക്കാം എന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. സുരേന്ദ്രന്റെ പ്രവര്‍ത്തന മേഖലയായ തൃശൂരില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്നത് മുരളീധരപക്ഷമാണ്. എന്നാല്‍ ഈ സീറ്റ് ബിഡിജെഎസിന് നല്‍കണമെന്ന ഒരു താല്‍പ്പര്യവും ഉയര്‍ന്നിട്ടുണ്ട്. തൃശൂരില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കോര്‍ കമ്മറ്റിയില്‍ ആറ്റിങ്ങല്‍, ഇടുക്കി, ചാലക്കുടി, വടകര സീറ്റുകള്‍ ബിഡിജെഎസിന് കൊടുക്കാനാണ് ധാരണ ഉണ്ടായത്.
ശബരിമല സമരമാണ് ബിജെപിയില്‍ സുരേന്ദ്രന് അപ്രതീക്ഷിതമായ ജനപ്രീതി ഉണ്ടാക്കിക്കൊടുത്തത്. ശബരിമല കര്‍മ്മസമിതിയുടെ അയ്യപ്പസംഗമത്തില്‍ ഈ വിഷയത്തില്‍ ജയിലില്‍ കിടക്കേണ്ടി വന്നിട്ടും സുരേന്ദ്രനെ പങ്കെടുക്കിപ്പിക്കാതെ അകറ്റി നിര്‍ത്തിയതില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷമുണ്ട്. അയ്യപ്പന് വേണ്ടി ഏറ്റവും കൂടുതല്‍ ദിവസം ജയിലില്‍ കിടന്ന സുരേന്ദ്രന്‍ വഴി കിട്ടിയ രാഷ്ട്രീയസാഹചര്യം അനുകൂലമാക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടു എന്നാണ് സര്‍വേയില്‍ കിട്ടിയ ഒരു വിവരം. പാര്‍ട്ടിയുടെ സംസ്ഥാനഘടകം അറിയാതെ ഐടി പ്രൊഫഷണല്‍സുകളും ജെഎന്‍യു, ഡല്‍ഹി യൂണിവേഴ്‌സിറ്റികളിലെ പ്രൊഫസര്‍മാരും അടങ്ങുന്ന സ്വകാര്യ ഏജന്‍സിയാണ് സംസ്ഥാനത്ത് സര്‍വേ നടത്തിയത്.
അതേസമയം ഒരു തവണ പോലും ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ലോക്‌സഭയിലും രാജ്യസഭയിലുമായി കാസര്‍ഗോഡ് ജില്ലയില്‍ നിന്നും സുരേന്ദ്രന്‍ കഴിഞ്ഞ രണ്ടു തവണ വീതം മത്സരിച്ചയാളാണ്. സി.കെ. പത്മനാഭനും പി.കെ. കൃഷ്ണദാസും ഇവിടെ നിന്നും ഓരോ തവണയും ജനവിധി തേടിയിട്ടുണ്ട്. 2009 ല്‍ കാസര്‍ഗോട്ട് സുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ 125,482 വോട്ടുകള്‍ നേടിയിരുന്നു. മൊത്തം വോട്ടിന്റെ 14 ശതമാനമായിരുന്നു ഇത്. 2011 ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്താനും സുരേന്ദ്രന് കഴിഞ്ഞു.
മുസ്‌ളീംലീഗിന്റെ പി ബി അബ്ദുള്‍ റസാഖ് 37.46 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ 33.8 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് എത്തിയത് സുരേന്ദ്രനായിരുന്നു. 5,828 വോട്ടുകളായിരുന്നു ഇവര്‍ തമ്മില്‍ ഉണ്ടായ വ്യത്യാസം. സിപിഎമ്മിന്റെ സി എച്ച് കുഞ്ഞമ്പുവിന് നേടാനായത് 26.37 ശതമാനം വോട്ടായിരുന്നു. സ്ഥാനാര്‍ത്ഥിത്വത്തിന് കടുത്ത മത്സരം നേരിട്ട 2014 ല്‍ ഒട്ടേറെ സംസ്ഥാന നേതാക്കളുടെ എതിര്‍പ്പിനെ മറികടന്ന് ലോക്‌സഭയിലേക്ക് വീണ്ടും മത്സരിച്ച സുരേന്ദ്രന് പക്ഷേ ഇത്തവണ എത്താനായത് മൂന്നാം സ്ഥാനത്തായിരുന്നു.
സിപിഎമ്മിന്റെ പി കരുണാകരന്‍ 384,964 വോട്ടുകള്‍ നേടി ജയം നേടി. കോണ്‍ഗ്രസിന്റെ തൂവക്കോട് സിദ്ദിഖ് 378,043 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് വന്നപ്പോള്‍ 172,826 വോട്ടുകള്‍ നേടാനേ സുരേന്ദ്രനായുള്ളൂ. എന്നാല്‍ 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനായിരുന്നു പാര്‍ട്ടിക്ക് താല്‍പ്പര്യം. എന്നാല്‍ അദ്ദേഹം തെരഞ്ഞെടുത്തത് കാസര്‍ഗോട്ടെ മഞ്ചേശ്വരം മണ്ഡലമായിരുന്നു. ഇത്തവണ സുരേന്ദ്രന്‍ പാര്‍ട്ടിക്കുള്ളിലെയും പുറത്തേയും വിമതരെയെല്ലാം ഞെട്ടിച്ചു രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു കയറി. മുസ്‌ളീംലീഗിന്റെ പി ബി അബ്ദുള്‍ റസാഖ് സുരേന്ദ്രനോട് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. 89 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ജയം.
from mangalam.com http://bit.ly/2RT0tbg
via IFTTT
No comments:
Post a Comment