ന്യൂഡൽഹി: ആർ ജെ ഡി അധ്യക്ഷനും മുൻ റെയിൽവേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനും ഭാര്യയും ബിഹാർ മുൻമുഖ്യമന്ത്രി റാബ്രി ദേവിക്കും മകൻ തേജസ്വി യാദവിനും ഐ ആർ സി ടി സി അഴിമതിക്കേസിൽ ജാമ്യം. ഡൽഹി പാട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനാൽ ലാലുവിന് പുറത്തിറങ്ങാനാകില്ല. കേസിലെ അടുത്തവാദം ഫെബ്രുവരി പതിനൊന്നിന് കോടതി കേൾക്കും. നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും ജാമ്യം ലഭിച്ചതിനു ശേഷം തേജസ്വി യാദവ് പ്രതികരിച്ചു. ഐ ആർ സി ടി സിയുടെ രണ്ട് ഹോട്ടലുകളുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നൽകിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടാണ് ഐ ആർ സി ടി സി അഴിമതിക്കേസ്. 2018 ഏപ്രിലിലാണ് കേസിൽ സി ബി ഐ കുറ്റപത്രം സമർപ്പിച്ചത്. ലാലുപ്രസാദ് യാദവിനെ കൂടാതെ മുൻകേന്ദ്രന്ത്രി പ്രേം ചന്ദ് ഗുപ്ത, ഭാര്യ സരള ഗുപ്ത തുടങ്ങിയവരും കേസിലെ പ്രതികളാണ്. Tejashwi Yadav on being granted regular bail in IRCTC scam case: We are confident of getting justice. We trust the judiciary. pic.twitter.com/pe1ycSBkih — ANI (@ANI) January 28, 2019 content highlights: aluprasad yadav, rabri devi and tejaswi yadav gets bail in connection with irctc scam
from mathrubhumi.latestnews.rssfeed http://bit.ly/2MzQFNi
via
IFTTT
No comments:
Post a Comment