കശ്മീരില്‍ സ്ഫോടനത്തില്‍ മലയാളി മേജര്‍ക്കും സൈനീകനും വീരമൃത്യു... കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം: അറിയാം പ്രധാനവാര്‍ത്തകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

കശ്മീരില്‍ സ്ഫോടനത്തില്‍ മലയാളി മേജര്‍ക്കും സൈനീകനും വീരമൃത്യു... കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം: അറിയാം പ്രധാനവാര്‍ത്തകള്‍

നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരര്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മലയാളി മേജര്‍ക്കും സൈനീകനും വീരമൃത്യു

ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ നൗഷേറയില്‍ നിയന്ത്രണരേഖയ്ക്കു സമീപം സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മലയാളി മേജറും ഒപ്പമുണ്ടായിരുന്ന സൈനികനും വീരമൃത്യു വരിച്ചു. മേജര്‍ ശശിധരന്‍ വി.നായരാണ്(33) സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 2/11 ഗൂര്‍ഖാ റൈഫിള്‍സില്‍ മേജറായി സേവനമനുഷ്ഠിക്കുകയായിരുന്നു.
[IMG]

കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു

കൊട്ടാരക്കര(കൊല്ലം): കൊല്ലം കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആയൂരില്‍ അകമണ്ണില്‍ അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചത്. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശികളാണ് മരിച്ചത്.
[IMG]

സിഡ്‌നി ഏകദിനം: രോഹിതിന്റെ സെഞ്ചുറി പ്രകടനം പാഴായി, ഇന്ത്യയ്ക്ക് 34 റണ്‍സിന്റെ തോല്‍വി

സിഡ്‌നി: ടെസ്റ്റ് പരമ്പര നേട്ടമെന്ന ചരിത്രമെഴുതി ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ സിഡ്‌നി ഏകദിനത്തിനിറങ്ങിയ ഇന്ത്യയ്ക്ക് 34 റണ്‍സിന്റെ തോല്‍വി. കുഞ്ഞ് പിറന്നതിനു ശേഷമുള്ള ആദ്യ രാജ്യാന്തര മത്സരത്തിനിറങ്ങിയ രോഹിത് ശര്‍മ്മ സെഞ്ചുറിയോടെ നടത്തിയ ഒറ്റയാള്‍ പോരാട്ടവും ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് രക്ഷയായില്ല. 289 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 254 റണ്‍സെടുക്കാനേ സാധിച്ചുള്ളു.

[IMG]

സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍; ആലപ്പാട് തീരം ഇടിയുന്ന തരത്തില്‍ ഖനനം അനുവദിക്കില്ല

കോഴിക്കോട്: ആലപ്പാട് തീരം ഇടിയുന്ന തരത്തില്‍ ഖനനം അനുവദിക്കില്ലെന്നും സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ. വ്യവസായ മന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ എന്നും ജനങ്ങള്‍ക്ക് ഒപ്പമാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ ആവശ്യം ഉന്നയിച്ചാല്‍ ചര്‍ച്ച വേണം. വ്യവസായ വകുപ്പ് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

[IMG]

പമ്പയില്‍ കോളിഫോം ബാക്ടീരിയ പെരുകുന്നു; മകരവിളക്കിന് മണിക്കൂറുകള്‍ ശേഷിക്കേ കുള്ളാര്‍ ഡാം തുറന്നുവിടാന്‍ കളക്ടറുടെ ഉത്തരവ്

ശബരിമല: പമ്പയില്‍ കോളിഫോം ബാക്ടീരിയ പെരുകുന്നതിനെ തുടര്‍ന്ന് മകരവിളക്കിന് മണിക്കൂറുകള്‍ ശേഷിക്കേ കുള്ളാര്‍ ഡാം തുറന്നുവിടാന്‍ കളക്ടറുടെ ഉത്തരവ്. കഴിഞ്ഞ മാസം ആദ്യ വാരം പമ്പയിലേയും ഞുണങ്ങാറിലേയും വെള്ളം പരിശോധിച്ച മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോളിഫോം ബാക്ടീരിയയുടെ തോത് കൂടുതലാണെന്ന് കണ്ടെത്തിയിയിരുന്നു.



from mangalam.com http://bit.ly/2TIQul2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages