സാമ്പത്തിക സംവരണ ബില്ലില്‍ ചൂടേറിയ ചര്‍ച്ച: ബിജെപി എംപിയുടെ കോപ്രായങ്ങള്‍ വൈറലാകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

സാമ്പത്തിക സംവരണ ബില്ലില്‍ ചൂടേറിയ ചര്‍ച്ച: ബിജെപി എംപിയുടെ കോപ്രായങ്ങള്‍ വൈറലാകുന്നു

ന്യൂഡല്‍ഹി : ലോക്‌സഭയിലെ ബിജെപി എംപിയും ബോളിവുഡ് നടിയുമായ കിരണ്‍ ഖേറിന്റെ ഭാവപ്രകടനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാമ്പത്തിക സംവരണ ബില്ലിന്മേല്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഈ മുഖ ചേഷ്ടകള്‍. ഉറക്കെ ചിരിച്ചും മറ്റ് അംഗങ്ങളോട് തമാശ പറഞ്ഞും മറ്റും പലതരം ചേഷ്ടകളുമായാണ് എംപി ഇരിക്കുന്നത്.

ബില്ലുമായി ബന്ധപ്പെട്ട് ബിജെപിയുടെ റാഞ്ചി എംപി രാം തഹല്‍ ചൗധരി ചോദ്യങ്ങള്‍ ചോദിക്കുമ്പോഴാണ് പിന്നിലെ സീറ്റിലിരുന്നുള്ള എംപിയുടെ കോപ്രായങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ ഇത് തമാശയായി പ്രചരിക്കുമ്പോള്‍ തന്നെ പലരും വിമര്‍ശനവുമായും രംഗത്തെത്തുന്നുണ്ട്. ഇന്ത്യാസ് ഗോട് ടാലന്റ് റിയാലിറ്റി ഷോയുടെ ജഡ്ജായി ഇരിക്കുന്ന കിരണ്‍ ഖേറല്ല ഇത്. ആ ഷോ അവസാനിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റിലിരിക്കുന്ന അംഗമാണിപ്പോള്‍ എന്ന് ചിലര്‍ ഓര്‍മപ്പെടുത്തുന്നു.

കോളജിലെ ലഞ്ച് ബ്രേക്കിന് മുന്‍പുള്ള ക്ലാസില്‍ ബോറടിച്ചിരിക്കുന്ന ബാക്ക് ബെഞ്ച് വിദ്യാര്‍ഥിയുടെ കോപ്രായങ്ങള്‍ എന്ന നിലയിലാണ് എംപിയുടെ മുഖഭാവങ്ങള്‍ പ്രചരിക്കുന്നത്. എംപിയുടെ ഭാവ പ്രകടനങ്ങള്‍ കോളജ് ദിനങ്ങളിലെ ഗൃഹാതുര ഓര്‍മകളിലേക്ക് കൊണ്ടുപോകുന്നതായി ചിലര്‍ അഭിപ്രായപ്പെട്ടു.



from mangalam.com http://bit.ly/2sn4B3S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages