സ്മൃതി മന്ദാനയ്ക്ക് സെഞ്ചുറി; കിവീസിനെ തകര്‍ത്ത് പെണ്‍പടയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 24, 2019

സ്മൃതി മന്ദാനയ്ക്ക് സെഞ്ചുറി; കിവീസിനെ തകര്‍ത്ത് പെണ്‍പടയും

നേപ്പിയർ: ഇന്ത്യ-ന്യൂസീലൻഡ് വനിതകളുടെ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് ഒമ്പതു വിക്കറ്റ് ജയം. 193 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, ഓപ്പണർ സമൃതി മന്ദാനയുടെ സെഞ്ചുറി മികവിൽ 33 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. ആദ്യം ബാറ്റുചെയ്ത ന്യൂസീലൻഡ് 48. 4 ഓവറിൽ 192 റൺസിന് പുറത്തായി. സ്മൃതി 104 പന്തിൽ ഒമ്പത് ബൗണ്ടറികളും മൂന്നു സിക്സുമടക്കം 105 റൺസെടുത്തു. ജെമിയ റോഡ്രിഗസ് 81 റൺസെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 190 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്മൃതിയും റോഡ്രിഗസും തലങ്ങും വിലങ്ങും അടിച്ചു തകർത്തതോടെ സ്കോർ അതിവേഗം ഉയർന്നു. ജയിക്കാൻ മൂന്നു റൺസ് മാത്രം വേണ്ടപ്പോഴാണ് സ്മൃതി പുറത്താകുന്നത്. മൂന്നു വിക്കറ്റുകൾ വീതം നേടിയ എക്ത ബിഷ്ടും പൂനം യാദവും ചേർന്നാണ് കിവീസിനെ 192-ൽ ഒതുക്കിയത്. ദീപ്തി ശർമ രണ്ടു വിക്കറ്റെടുത്തു. ജയത്തോടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി. സ്മൃതിയാണ് കളിയിലെ താരം. Content Highlights: india beat new zealand women


from mathrubhumi.latestnews.rssfeed http://bit.ly/2Dwykhq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages