ഡർബൻ: ക്രിക്കറ്റ് മത്സരത്തിനിടെ ദക്ഷിണാഫ്രിക്കൻ താരത്തെ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ പാകിസ്താൻ ക്രിക്കറ്റ് ടീം ടീം ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് മാപ്പു പറഞ്ഞു. ദർബൻ: വംശീയാധിക്ഷേപത്തിന്റെ പേരിൽ പാക് ക്യാപ്റ്റൻ സർഫറാസ് അഹമ്മദിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദക്ഷിണാഫ്രിക്കയുടെ ഓൾറൗണ്ടർ ആൻഡിലെ ഫെലുക്വായോയെയാണ് നിറത്തിന്റെ പേരിൽ സർഫറാസ് പരിഹസിച്ചത്. ഡർബനിൽ ദക്ഷിണാഫ്രിക്കയും പാകിസ്താനും തമ്മിൽ നടന്ന രണ്ടാം ഏകദിനത്തിനിടെയായിരുന്നു സംഭവം. സ്റ്റംമ്പ് മൈക്ക് പിടിച്ചെടുത്ത സർഫറാസിന്റെ വാക്കുകൾ പുറത്തായതോടെ താരത്തിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. സംഭവത്തിൽ താരത്തിനെതിരേ ഐ.സി.സി അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് സർഫറാസിന്റെ മാപ്പപേക്ഷ. തന്റെ വാക്കുകൾ ആരെയെങ്കിലും അധിക്ഷേപിക്കാനായിരുന്നില്ലെന്നും ആരെയെങ്കിലും വേദനിപ്പിക്കുക തന്റെ ലക്ഷ്യമായിരുന്നില്ലെന്നും സർഫ്രാസ് ട്വിറ്ററിൽ കുറിച്ചു. വാക്കുകൾ എതിരാളികൾക്ക് മനസിലാവുമെന്ന് കരുതിയില്ല. കളിക്കിടെയുണ്ടായ നിരാശയാണ് അതിലേക്ക് നയിച്ചത്. ഇത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. എതിരാളികളെ ആദരിച്ചും ബഹുമാനിച്ചും മാത്രമെ മുന്നോട്ടു പോകൂ എന്നും സർഫറാസ് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സിന്റെ 37-ാം ഓവറിൽ ക്രീസിലുണ്ടായിരുന്നത് ഫെലുക്വായോ ആയിരുന്നു. ഷഹീൻ അഫ്രീദിയെറിഞ്ഞ ഓവറിലെ മൂന്നാം പന്ത് ഇൻസൈഡ് എഡ്ജിൽ കുരുങ്ങി പിന്നിലേക്കു പോയി. ഫെലുക്വായോ ഒരു റൺ ഓടിയെടുത്തു. ഇതിന് പിന്നാലെ ഫെലുക്വായോയെ വിക്കറ്റ് കീപ്പർ കൂടിയായ സർഫറാസ് ഉറുദുവിൽ സ്ലഡ്ജ് ചെയ്യുകയായിരുന്നു. Pakistan captain Sarfraz Ahmed is at risk of a suspension after stump mics caught him over these racial comments https://t.co/BfZuHwhDOc pic.twitter.com/z4LwhSwuFR — Telegraph Sport (@telegraph_sport) January 23, 2019 എടാ കറുത്തവനേ...നിന്റെ അമ്മ ഇന്ന് എവിടെപ്പോയാണ് പ്രാർഥിച്ചത്? നിന്റെ അമ്മയോട് ഇന്ന് എന്ത് പ്രാർഥിക്കാനാണ് പറഞ്ഞത് എന്നായിരുന്നു സർഫറാസിന്റെ വാക്കുകൾ. ഉറുദുവിലായതിനാൽ സർഫറാസ് എന്താണ് പറഞ്ഞത് എന്ന് ഫെലുക്വായോയ്ക്ക് മനസ്സിലായില്ല. എന്നാൽ സ്റ്റമ്പ് മൈക്ക് ഇതെല്ലാം കൃത്യമായി റെക്കോഡ് ചെയ്തിട്ടുണ്ടായിരുന്നു. ഇതോടെ പാക് ക്യാപ്റ്റൻ കുടുങ്ങുകയായിരുന്നു. Content Highlights:sarfraz ahmed apologises for controversial taunt
from mathrubhumi.latestnews.rssfeed http://bit.ly/2CIwzMn
via
IFTTT
No comments:
Post a Comment