'സ്മൃതി ഇറാനിയോ.. അതാരാ?'; പ്രിയങ്ക ഗാന്ധിയുടെ ചോദ്യം വീണ്ടും ചര്‍ച്ചയാകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 24, 2019

'സ്മൃതി ഇറാനിയോ.. അതാരാ?'; പ്രിയങ്ക ഗാന്ധിയുടെ ചോദ്യം വീണ്ടും ചര്‍ച്ചയാകുന്നു

ന്യൂഡല്‍ഹി: പ്രിയങ്കഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയതിനെ വിമര്‍ശിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രിയങ്കയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച് നേതൃനിരയിലേക്ക് കൊണ്ടുവന്നത് രാഹുല്‍ഗാന്ധി പരാജയപ്പെട്ടു എന്ന് ബോധ്യപ്പെട്ടതിനാലാണെന്നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അഭിപ്രായപ്പെട്ടത്.

ഇതിനിടെ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് വേളയില്‍ സ്മൃതി ഇറാനി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി പ്രിയങ്ക പറഞ്ഞ കമന്റ് വീണ്ടും ചര്‍ച്ചയാവുകയാണ്. മാധ്യമപ്രവര്‍ത്തകന്‍ സ്മൃതി ഇറാനിയുടെ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അതാര്..? എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം.

ഇതിന് സ്മൃതി ഇറാനി ട്വിറ്ററിലൂടെ മറുപടിയും നല്‍കിയിരുന്നു. പ്രിയങ്കയുടെ ഈ ചോദ്യത്തില്‍ തനിക്ക് അത്ഭുതമില്ല. സ്വന്തം വീട്ടിലെ അംഗം നടത്തിയ അഴിമതികള്‍ മറന്നുപോയ ഒരാള്‍, തന്റെ പേര് ഓര്‍ത്തിരിക്കുമോ എന്നായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് എതിരായ അഴിമതി ആരോപണങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു സ്മൃതിയുടെ ഒളിയമ്പ്.



from mangalam.com http://bit.ly/2FMlFsG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages