തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തി വന്ന സമരം നിര്‍ത്തിയതിലും ബി.ജെ.പിയില്‍ ഭിന്നത. നിരാഹാര സമരം അവസാനിപ്പിച്ച പരിപാടിയില്‍ നിന്ന് വി. മുരളീധരന്‍ എം.പിയും കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ മുരളീധര പക്ഷത്തെ പ്രധാനപ്പെട്ട നേതാക്കളും വിട്ടുനിന്നത് ശ്രദ്ധേയമായി. പ്രധാനപ്പെട്ട സംസ്ഥാന നേതാക്കളെല്ലാം പങ്കെടുത്ത ചടങ്ങിലാണ് മുരളീധരനും സുരേന്ദ്രനും അടക്കമുള്ളവര്‍ വിട്ടുനിന്നത്.
സംഘപരിവാര്‍ സംഘടനയായ ശബരിമല കര്‍മ്മ സമിതിയുടെ പ്രതിഷേധത്തിലേക്ക് സമരം കേന്ദ്രീകരിച്ചതും സമരത്തോട് മുരളീധര വിഭാഗം താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്നതുമാണ് ബി.ജെ.പിക്ക് തിരിച്ചടിയായയത്. ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമലയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കെ. സുരേന്ദ്രന്‍ അറസ്റ്റിലായിട്ടും സംസ്ഥാന നേതൃത്വം മൃദുസമീപനം സ്വീകരിച്ചതും മുരളീധര വിഭാഗത്തില്‍ അതൃപ്തിയുണ്ടാക്കി.
സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്നിരുന്ന സമരം ബി.ജെ.പി ഇന്ന് അവസാനിപ്പിച്ചു. ഉന്നയിച്ച ആവശ്യങ്ങളൊന്നും അംഗീകരിക്കപ്പെടാതെയാണ് ബി.ജെ.പി സമരം അവസാനിപ്പിച്ചത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബി.ജെ.പിയുടെ സമരം. എന്നാല്‍ ആദ്യ ഘട്ടത്തിന് ശേഷം പ്രമുഖ നേതാക്കള്‍ നിരാഹാരത്തിന് തയ്യാറാകാതിരുന്നതോടെ സമരം ശ്രദ്ധിക്കപ്പെടാതെ പോയി.
ഒടുവില്‍ നിരാഹാരമിരുന്ന പി.കെ കൃഷ്ണദാസിന് ഗാന്ധിയന്‍ ഗോപിനാഥ് നാരാങ്ങ നീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. ആവശ്യങ്ങളൊന്നും അംഗീകരിക്കപ്പെടാത്ത സാഹചര്യത്തില്‍ സമരം പൂര്‍ണ വിജയമായില്ലെന്ന് പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
from mangalam.com http://bit.ly/2T50eX0
via IFTTT
No comments:
Post a Comment