കൊല്ലം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ സഹായിക്കാന്‍ പ്രധാനമന്ത്രി മടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.എ.ഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിട്ടും അത് നിരസിച്ചു. ഇതിലൂടെ ആയിരക്കണക്കിന് കോടി രൂപയുടെ സഹായം കേരളത്തിന് നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന പ്രചാരണം നടത്തി ജനങ്ങളെ ഭിന്നിപ്പിച്ച് നിര്‍ത്തുന്ന ഒരു വിഭാഗം കേരളത്തിലുണ്ട്. ബി.ജെ.പിയും കോണ്‍ഗ്രസും ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ പണം നല്‍കുന്നതിനെ കോണ്‍ഗ്രസ് എതിര്‍ത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. വിധി നടപ്പിലാക്കാന്‍ കഴിയില്ലെന്ന് ഒരു സര്‍ക്കാരിനും പറയാനാകില്ല. 1991ന് മുമ്പും ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളെ ഇരുട്ടറയിലേക്ക് തള്ളി വിടാന്‍ ശ്രമം നടക്കുകയാണ്. അതിനെതിരെയാണ് വനിതാ മതില്‍ നടത്തിയത്. വനിതാ മതില്‍ ലോകം ശ്രദ്ധിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബി.ബി.സി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വനിതാ മതില്‍ പ്രാധാന്യത്തോടെ പ്രധാന തലക്കെട്ടാക്കി. ലിംഗ സമത്വത്തിന് വേണ്ടിയുള്ള മുന്നേറ്റം യാഥാസ്ഥിക വിഭാഗത്തെ വിറളി പിടിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
from mangalam.com http://bit.ly/2sETL9q
via IFTTT
No comments:
Post a Comment