രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ തമിഴ് ജനത ആഗ്രഹിക്കുന്നുവെന്ന് എം.കെ സ്റ്റാലിന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ തമിഴ് ജനത ആഗ്രഹിക്കുന്നുവെന്ന് എം.കെ സ്റ്റാലിന്‍

ചെന്നൈ: പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടും രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകണമെന്നാണ് തമിഴ് ജനത ആഗ്രഹിക്കുന്നതെന്ന് സ്റ്റാലിന്‍ പറഞ്ഞു.

ചെന്നൈയില്‍ വച്ചും ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. തമിഴ് ജനതയുടെ ആഗ്രഹമാണിത്. അതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് കരുതുന്നില്ല. പക്ഷേ ബംഗാളില്‍ നടന്ന പ്രതിപക്ഷ സംഗമത്തില്‍ ഇക്കാര്യം തിരഞ്ഞെടുപ്പ് കഴിഞ്ഞ് പറയാനാണ് തീരുമാനിച്ചിരിക്കുന്നത്. അത് അവരുടെ ആഗ്രഹമാണ്-സ്റ്റാലിന്‍ പറഞ്ഞു.

ഇന്നലെ കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിപക്ഷ മഹാറാലിയില്‍ എം.കെ സ്റ്റാലിന്‍ പങ്കെടുത്തിരുന്നു. സോണിയയോ രാഹുലോ പങ്കെടുത്തില്ലെങ്കിലും കോണ്‍ഗ്രസ് പ്രതിനിധികളെ അയച്ചിരുന്നു. ബി.ജെ.ഡിയും സി.പി.എം ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികളും വിട്ടുനിന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കരുണാനിധിയുടെ പ്രതിമാ അനാച്ഛാദന ചടങ്ങിലും രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എം.കെ സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചിരുന്നു.



from mangalam.com http://bit.ly/2CzHLdU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages