കോട്ടയം: മണര്‍കാട് കാണാതായതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ 15 വയസുകാരി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അജേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബലാത്സംഗ ശ്രമം ചെറുത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നത്.
എന്നാല്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായി. വ്യാഴാഴ്ചയാണ് കൊലപാതകം നടത്തിയത്. പെണ്‍കുട്ടിയെ തന്ത്രപരമായി തന്റെ ലോറിയില്‍ കയറ്റിക്കൊണ്ട് കമ്പനിയില്‍ എത്തിയ പ്രതി ലൈംഗിക പീഡന ശ്രമത്തിനിടെ കൊലപ്പെടുത്തുകയായിരുന്നു. ഷാളും കയറും ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. വ്യാഴാഴ്ച പകലാണ് കൊലപാതകം നടന്നത്. വൈകിട്ട് എത്തി മൃതദേഹം മറവുചെയ്തു.
പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. പിതാവുമായുള്ള പരിചയം മുതലെടുത്ത് നിരന്തരം വീട്ടില്‍ എത്തിയിരുന്ന പ്രതി പെണ്‍കുട്ടിക്ക് മൊബൈല്‍ നമ്പര്‍ കൈമാറി. തുടര്‍ന്ന് നിരന്തരം വിളിച്ച് പെണ്‍കുട്ടിയുമായി പ്രണയത്തിലായി. കോട്ടയം മാലം സ്വദേശിയാണ് അജേഷ്. ഇയാള്‍ക്ക് രണ്ട് ഭാര്യമാരുണ്ട്. വ്യാഴാഴ്ച കൊലപാതകം നടത്തിയ പ്രതി പിറ്റേന്നും പതിവു പോലെ ജോലിക്കെത്തിയിരുന്നു. പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
from mangalam.com http://bit.ly/2FFi8MM
via IFTTT
No comments:
Post a Comment