പനാജി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ബിജെപിക്കെതിരെ ഓഡിയോ ടേപ്പുമായി കോൺഗ്രസ്. റഫാലുമായി ബന്ധപ്പെട്ട ഗോവയിലെ മന്ത്രിയുടേതെന്ന് അവകാശപ്പെടുന്ന ശബ്ദ സന്ദേശം പുറത്തുവിട്ടാണ് കോൺഗ്രസ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. റഫാലുമായി ബന്ധപ്പെട്ട അതിപ്രധാന രേഖകൾ ഗോവ മുഖ്യമന്ത്രിയും മുൻ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയുമായ മനോഹർ പരീക്കറിന്റെ കിടപ്പുമുറിയിൽ ഉണ്ടെന്ന് മന്ത്രി വിശ്വജിത് റാണെ പറയുന്നതാണ് ശബ്ദ സന്ദേശത്തിന്റെ ഉള്ളടക്കമെന്നാണ് കോൺഗ്രസ് പറയുന്നത്.ഈ കാരണത്താലാണ് സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണത്തെ ബി.ജെ.പി ഭയക്കുന്നതെന്നാണ് കോൺഗ്രസ് ആരോപണം. റഫാൽ കരാർ ഒപ്പിടുന്ന സമയത്ത് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്നു മനോഹർ പരീക്കർ. പിന്നീട് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റ പരീക്കർ ഇപ്പോർ അസുഖ ബാധിതനായി ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ റഫാലുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകൾ തന്റെ ഫ്ളാറ്റിലാണന്നും അതിനാൽ തന്നെ ആർക്കും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ കഴിയില്ലെന്നും പരീക്കർ പറഞ്ഞാതായാണ് കോൺഗ്രസ് ആരോപണം. ഇക്കാര്യം ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ മറ്റൊരാളോട് വെളിപ്പെടുത്തുന്നതായ ശബ്ദരേഖയാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. Hear the leaked conversation with BJP MLA, @visrane, as he reveals Goa CM @manoharparrikar has hidden details of the #RafaleScam #RafaleAudioLeak pic.twitter.com/pIWnmFQp3q — Congress (@INCIndia) January 2, 2019 കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല വാർത്താസമ്മേളനം നടത്തിയാണ് ഓഡിയോ ടേപ്പ് പുറത്തിവിട്ടത്. ശബ്ദരേഖയിൽ റഫാലുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും തന്റെ കിടപ്പുമുറിയിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതായി റാണേ കൂടെയുള്ളയാളോട് പറയുന്നു. കൂടെയുള്ള വ്യക്തി താങ്കളെന്താണ് പറയുന്നത് എന്ന് ചോദിക്കുമ്പോൾ റാണേ മന്ത്രിസഭയുമായി അടുപ്പമുള്ള ആരോട് ചോദിച്ചാലും താങ്കൾക്ക് ഇക്കാര്യം മനസ്സിലാക്കാനാകുമെന്ന് പറയുന്നു. വിലപേശാനായി ചിലത് മുഖ്യമന്ത്രിയുടെ കയ്യിലുണ്ടെന്നുള്ളതിന്റെ തെളിവാണെന്നും റാണേ പറയുന്നു. റഫാലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കറുടെ കൈവശം ഉണ്ട്. കരാറുമായി ബന്ധപ്പെട്ട പല ഇടപാടുകളിലും തിരിമറികളുണ്ടായിട്ടുണ്ട്. ഈ ഫയലുകളാണ് പരീക്കറുടെ കൈവശമുള്ളത്. അവ എന്തിനാണ് ബി.ജെ.പി മറച്ചുവെക്കുന്നത്. ഞങ്ങൾക്ക് സത്യം അറിയണം - കോൺഗ്രസ് വക്താവ് സുർജേവാല ആരോപിച്ചു. എന്തായാലും റഫാലിലെ ഈ പുതിയ വഴിത്തിരിവ് പാർലമെന്റിനെ സംഘർഷഭരിതമാക്കുമെന്ന് ഉറപ്പാണ്.പാർലമെന്റിൽ റഫാലിൽ ഇന്ന് ചർച്ചനടക്കാനിരിക്കെയാണ് ടേപ്പ് പുറത്തുവന്നിരിക്കുന്നത് content highlights:Rafale Secret In Manohar Parrikars Bedroom says congress
from mathrubhumi.latestnews.rssfeed http://bit.ly/2VmSLUC
via
IFTTT
No comments:
Post a Comment