അവര്‍ തൊഴുത് പ്രാര്‍ഥിച്ചതില്‍ സന്തോഷം, ശബരിമല ദര്‍ശനം നടത്തിയ യുവതികളെ പിന്തുണച്ച് ബിജെപി എംപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 2, 2019

അവര്‍ തൊഴുത് പ്രാര്‍ഥിച്ചതില്‍ സന്തോഷം, ശബരിമല ദര്‍ശനം നടത്തിയ യുവതികളെ പിന്തുണച്ച് ബിജെപി എംപി

ന്യൂഡൽഹി: ശബരിമലയിൽ ദർശനം നടത്തിയ യുവതികൾക്ക് പിന്തുണയർപ്പിച്ചും നടപടിയെ സ്വാഗതം ചെയ്തും ബിജെപി എംപി ഉദിത് രാജ് രംഗത്ത്. അവർ ശബരിമലയിൽ അയ്യപ്പ ദർശനം നടത്തിയതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. അതിനെതിരെയുള്ള പ്രതിഷേധവും വിവാദവും ഖേദകരമാണ്. എല്ലാ പുരുഷൻമാരും സ്ത്രീകളുടെ ഗർഭപാത്രത്തിൽ ജനിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു. സതി, സ്ത്രീധനം പോലെ തന്നെയുള്ള ആചാരമായി മാത്രമേ ശബരിമലയിൽ യുവതീപ്രവേശനം നിഷേധിക്കുന്നതിനെ കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായിട്ടാണ് ശബരിമലയിൽ യുവതികൾക്ക് പിന്തുണ നൽകി കൊണ്ട് ഒരു ബിജെപി നേതാവ് പരസ്യമായി രംഗത്തെത്തുന്നത്. യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചതിൽപ്രതിഷേധിച്ച് കേരളത്തിൽ ബിജെപി പ്രവർത്തകർ വ്യാപക പ്രതിഷേധം നടത്തുന്നതിനിടെയാണ് ഇത്. ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗവും പട്ടികജാതി-വർഗ കോൺഫെഡറേഷന്റെ അഖിലേന്ത്യാ ചെയർമാൻ കൂടിയാണ് ഉദിത് രാജ്. Content Highlights: Sabarimala women entry,Udit Raj,BJP MP to Back Womens Entry into Sabarimala


from mathrubhumi.latestnews.rssfeed http://bit.ly/2R2jKGt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages