കൊച്ചി:യുവതികളുടെ ശബരിമല ദർശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തു.ഹർത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മണിമുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കടകൾ അടച്ചും വാഹനങ്ങൾ നിരത്തിലിറക്കാതെയും ഹർത്താലിനോട് സഹകരിക്കണമെന്ന് കർമ്മസമിതി ഭാരവാഹികൾഅഭ്യർഥിച്ചു.മുഖ്യമന്ത്രി രാജിവച്ച് മാപ്പ് പറയണമെന്ന് കർമ്മസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ജില്ലാ തലങ്ങളിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട് Content Highlights: Harthal declared, Sabarimala issue, sabarimala karma samithi
from mathrubhumi.latestnews.rssfeed http://bit.ly/2Ar6AbP
via
IFTTT
No comments:
Post a Comment