പെർത്ത്:ടെന്നീസ് ആരാധകർക്ക് അതൊരു അദ്ഭുതക്കാഴ്ചതന്നെയായിരുന്നു. ടെന്നീസിലെ രാജാവ് റോജർ ഫെഡററും റാണി സെറീന വില്ല്യംസും നേർക്കുനേർ വരുന്ന കാഴ്ച്ച. ഹോപ്മാൻ കപ്പിലെ മിക്സഡ് ഡബിൾസ് മത്സരത്തിലാണ് ഇരുവരും ആദ്യമായി മുഖാമുഖം വന്നത്. ചരിത്രമായി മാറിയ ആ മത്സരത്തിൽ വിജയം ഫെഡറർക്കൊപ്പം നിന്നു. ബെലിന്ദ ബെൻസിച്ചിക്കിനൊപ്പമാണ് ഫെഡറർ റാക്കറ്റേന്തിയത്. സെറീനയുടെ പങ്കാളി ഫ്രാൻസിസ് ടിയാഫെ ആയിരുന്നു. ആദ്യ രണ്ട് സെറ്റിൽ തന്നെ ഫെഡർ-ബെലിന്ദ സഖ്യം വിജയം കണ്ടു. സ്കോർ: 4-2, 4-3 (5-3). ഇതോടെ റൗണ്ട് റോബിനിൽ യു.എസ്.എയ്ക്കെതിരേ 2-1ന് സ്വിറ്റ്സർലൻഡ് വിജയം കണ്ടു. എന്നാൽ ഈ മത്സരത്തേക്കാളും ആരാധകരെ ആകർഷിച്ചത് മത്സരശേഷം നടന്ന സംഭവങ്ങളാണ്. ഫെഡററും സെറീനയുടെ ഒരുമിച്ച സെൽഫിയെടുത്തു. ഫെഡറർ സെൽഫി സ്റ്റിക്കെടുത്തപ്പോൾ സെറീന ചിരിച്ച് പോസ് ചെയ്തു. ഈ സെൽഫി ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. Highlights from one of the most historic tennis matches of all time. Thanks for the memories @rogerfederer, @serenawilliams, @BelindaBencic and @FTiafoe. #HopmanCup pic.twitter.com/cin7DEuXoM — Hopman Cup (@hopmancup) January 2, 2019 Content Higlights: Roger Federer beats Serena Williams in battle of the tennis legends
from mathrubhumi.latestnews.rssfeed http://bit.ly/2BUN0oi
via
IFTTT
No comments:
Post a Comment