അമേഠിയും റായ്ബറേലിയും ലക്ഷ്യമിട്ട് ബിജെപി, വാരണാസിയില്‍ കിസാന്‍ യാത്രയുമായി രാഹുല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

അമേഠിയും റായ്ബറേലിയും ലക്ഷ്യമിട്ട് ബിജെപി, വാരണാസിയില്‍ കിസാന്‍ യാത്രയുമായി രാഹുല്‍

ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് റായ്ബറേലി, അമേഠി മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ ബിജെപി അരയും തലയും മുറുക്കുമ്പോൾ അതേ അടവ് വാരണാസിയിൽ പയറ്റാൻ കോൺഗ്രസ്. രാഹുലിന്റെ മണ്ഡലമാണെങ്കിലും അമേഠിക്കായി പദ്ധതികൾ പ്രഖ്യാപിച്ച് ബിജെപി സാന്നിധ്യം ശക്തമാക്കുകയാണ്. രാഹുലിനോട് കഴിഞ്ഞ തവണ തോറ്റെങ്കിലും അമേഠിയിൽ ഇടയ്ക്കിടെ എത്തി സക്രിയമാകാറുണ്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബിജെപി അവിടെ ശ്രദ്ധവച്ചതോടെ അമേഠിക്ക് പുറമെ കർണാടകത്തിലെ ഒരു മണ്ഡലത്തിൽ കൂടി രാഹുൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഉത്തര കർണാടകത്തിലെ ബിദാർ സീറ്റാണ് പരിഗണിക്കുന്നത്. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിക്കായി പദ്ധതികൾ പ്രഖ്യാപിച്ച് ഈ സീറ്റും പിടിച്ചെടുക്കാൻ ബിജെപി തന്ത്രങ്ങൾ മെനയുകയാണ്. കഴിഞ്ഞ ഡിസംബറിലും മോദി റായ്ബറേലിയിൽ എത്തിയിരുന്നു. കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയും എംപി ഫണ്ട് റായ്ബറേലിയുടെ വികസനത്തിനായി വിനിയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിൽ ബിജെപി കരുക്കൾ നീക്കുമ്പോൾ പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരണാസിയെ ലക്ഷ്യമിട്ട് കോൺഗ്രസും തന്ത്രങ്ങൾ തുടങ്ങി. ഫെബ്രുവരിയിൽ കർഷക പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട് വാരണാസിയിൽ കിസാൻ യാത്ര സംഘടിപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധി തന്നെ കർഷക റാലിയിൽ നേരിട്ടു പങ്കെടുക്കുമെന്നാണ് നേതാക്കൾ പറയുന്നത്. Content Highlights: Amethi, Rae Bareli, Varanasi, UP, Congress, BJP


from mathrubhumi.latestnews.rssfeed http://bit.ly/2LU1rh1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages