മുംബൈ: വിവിധ ബാങ്കുകളിൽ നിന്ന് കോടികൾ വായ്പ എടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. ഇതോടെ മല്യയുടെ സ്വത്തുക്കൾ സർക്കാരിന് കണ്ടുകെട്ടാൻ കഴിയും. സാമ്പത്തിക തട്ടിപ്പുകൾ നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് വ്യവസ്ഥ ചെയ്യുന്ന നിയമം പാർലമെന്റ് പാസാക്കിയിരുന്നു. ഈ നിയമപ്രകാരമാണ് മല്യയെ മുംബൈ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. 2016 മാർച്ചിലാണ് മല്യ രാജ്യം വിട്ടത്. യുകെ കോടതി മല്യയെ ഇന്ത്യയിലേക്ക് നാടുകടത്താൻ വിധിച്ചതിന് പിന്നാലെ വായ്പ എടുത്ത തുക മുഴുവൻ തിരിച്ചടയ്ക്കാൻ തയ്യാറാണ് അത് സ്വീകരിക്കണം എന്ന അഭ്യർഥന ട്വിറ്റിലൂടെ മല്യ നടത്തിയിരുന്നു. Content Highlights:Vijay Mallya,Declared Fugitive
from mathrubhumi.latestnews.rssfeed http://bit.ly/2TsvXB6
via
IFTTT
No comments:
Post a Comment