ഭരണഘടനാപരമായ പ്രത്യാഘാതം കേരളസര്‍ക്കാര്‍ നേരിടേണ്ടി വരുമെന്ന് ബിജെപി; കേന്ദ്രം റിപ്പോര്‍ട്ട് തേടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

ഭരണഘടനാപരമായ പ്രത്യാഘാതം കേരളസര്‍ക്കാര്‍ നേരിടേണ്ടി വരുമെന്ന് ബിജെപി; കേന്ദ്രം റിപ്പോര്‍ട്ട് തേടി

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന് ഭീഷണിയും മുന്നറിയിപ്പുമായി കേന്ദ്ര സർക്കാരും ബിജെപിയും. അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ഭരണഘടനയ്ക്കുള്ളിൽ നിന്നുകൊണ്ടുള്ള പ്രത്യാഘാതം സർക്കാരും സിപിഎമ്മും നേരിടേണ്ടി വരുമെന്ന് ബിജെപി വക്താവ് ജി.വി.എൽ.നരസിംഹ റാവു പറഞ്ഞു. ഇതിനിടെ സംസ്ഥാനത്തെ അക്രമസംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടുകയും ചെയ്തു. സർക്കാരാണ് കേരളത്തിൽ അക്രമത്തിന് നേതൃത്വം കൊടുക്കുന്നത്. ശബരിമല വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇപ്പോഴത്തെ സംഘർഷം. ഇക്കാര്യത്തിൽ ഭക്തരുടെ പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും ബിജെപി വക്താവ് പറഞ്ഞു. അതേ സമയം അക്രമ സംഭവങ്ങളിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കാൻ തയ്യാറായില്ലെങ്കിലും സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുള്ളതായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. സംസ്ഥാനത്ത് സമാധാനം തിരികെ കൊണ്ടുവരണം. നിലവിലെ സ്ഥിതിഗതികളിൽ ആശങ്കയുണ്ടെന്നും രാജ്നാഥ് സിങ് അറിയിച്ചു. ഒരു സ്വാകാര്യ ചടങ്ങിനെത്തിയപ്പോൾ മാധ്യമങ്ങളോടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. അതേ സമയം ശബരിമലയിലെ യുവതി പ്രവേശനത്തിൽ ഓർഡിനൻസ് കൊണ്ടുവരുമോ എന്ന ചോദ്യത്തിൽ നിന്ന് ബിജെപി വക്താവ് ഒഴിഞ്ഞുമാറി. കോടതിയുടെ പരിഗണനയിലായാതിനാൽ പ്രതികരിക്കുന്നില്ലെന്ന് നരസിംഹ റാവു പറഞ്ഞു. Content Highlights:kerala hartalconflict, BJPThreat, kerala government,cpim,rajnath singh


from mathrubhumi.latestnews.rssfeed http://bit.ly/2s7U7Fu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages