തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി പിന്തുണയോടെ ശബരിമല കർമസമിതി നടത്തിയ ഹർത്താലിനെ തുടർന്നുള്ള അക്രമസംഭവങ്ങളിൽ ഇതുവരെ 3178 പേർ അറസ്റ്റിലായി. ഇതിൽ 487 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായവരിൽ 2191 പേർക്ക് വിവിധ കേസുകളിൽ ജാമ്യം ലഭിച്ചു. വിട്ടയച്ചവരെയടക്കം അറസ്റ്റിലായവരുടെയെല്ലാം പേര് വിവരങ്ങളടങ്ങിയ കൃത്യമായ പട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ട്. ഓരോ ജില്ലാ പോലീസ് മേധാവിമാർക്കും ഇതിന്റെ വിശദാംശങ്ങൾ നൽകി. വീണ്ടും ഇവർ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കാനാണ് നിർദേശം. കണ്ണൂരിലും അടൂരിലും ഇപ്പോഴും പോലീസിന്റെ നടപടികൾ തുടരുകയാണ്. ഇന്ന് വൈകീട്ടോടെ തന്നെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചത്. Content Highlights: Kerala Haratal, police arrest
from mathrubhumi.latestnews.rssfeed http://bit.ly/2GVwFFD
via
IFTTT
No comments:
Post a Comment