നിലപാട് തിരുത്തി കടകംപള്ളി, വിശ്വാസികളെങ്കില്‍ ആക്ടിവിസ്റ്റുകള്‍ക്കും ശബരിമലയില്‍ വരാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

നിലപാട് തിരുത്തി കടകംപള്ളി, വിശ്വാസികളെങ്കില്‍ ആക്ടിവിസ്റ്റുകള്‍ക്കും ശബരിമലയില്‍ വരാം

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ മുൻനിലപാട് തിരുത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിശ്വാസത്തിന്റെ ഭാഗമാണെങ്കിൽ ആക്ടിവിസ്റ്റുകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു. സമരത്തിന്റെ ഭാഗമാണെങ്കിൽ ശബരിമലയിലേക്ക് വരേണ്ടെന്നാണ് താൻ മുമ്പ് പറഞ്ഞതെന്നും ദേവസ്വം മന്ത്രി പറഞ്ഞു. ഇപ്പോൾ ദർശനം നടത്തിയവർ അത്തരത്തിലുള്ളവരല്ല. ദർശനം നടത്തിയവർ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിയും പാർട്ടിയും എൽഡിഎഫും യുവതി പ്രവേശനത്തെ പിന്തുണച്ച ഘട്ടത്തിൽ യുവതികൾ ശബരിമലയിലേക്ക് വരേണ്ടെന്ന കടംകപള്ളിയുടെ പ്രതികരണം ചർച്ചയായിരുന്നു. മുഖ്യമന്ത്രി തന്നെ കടുത്ത നിലപാട് എടുത്തതോടെയാണ് കടകംപള്ളി നിലപാട് തിരുത്തി പ്രതികരണം നടത്തിയതെന്നാണ് സൂചന. Content Highlights:Kadakampally surendran, Sabarimala issue


from mathrubhumi.latestnews.rssfeed http://bit.ly/2Rzzv7w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages