ചൈനീസ് ബ്രാന്റായ ഷവോമി മടക്കാൻ സാധിക്കുന്ന സ്ക്രീനുള്ള ടാബ്ലെറ്റ് നിർമിക്കാനുള്ള അണിയറ ശ്രമങ്ങൾ നടത്തുന്നതായി വിവരം. ഒരു ടാബ്ലെറ്റിന്റെ വീഡിയോ ആണ് ഈ വിവരം പുറത്തുവിട്ടത്. ടാബ് ലെറ്റ് മടക്കുമ്പോൾ സ്മാർട്ഫോൺ രൂപത്തിലേക്ക് മാറുന്നതും ഉപയോഗിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ടെക്നോളജി രംഗത്തെ അണിയറ രഹസ്യങ്ങൾ പുറത്തുവിട്ട് ശ്രദ്ധേയനായ ഇവാൻ ബ്ലാസ് ആണ് ഈ വിവരവും പുറത്തുവിട്ടത്. വീഡിയോയിൽ കാണുന്ന ഉപകരണത്തിൽ ഷവോമി ആപ്പുകളും, നിരവധി ചൈനീസ് ആപ്പുകളും കാണാം. വാർത്തയെ കുറിച്ച് ഷവോമി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതോടെ ഫോൾഡബിൾ സ്ക്രീൻ ഉപകരണങ്ങൾ അവതരിപ്പിക്കാനൊരുങ്ങുന്ന സ്ഥാപനങ്ങളുടെ പട്ടികയിലേക്ക് ഒരു കമ്പനികൂടി രംഗപ്രവേശം ചെയ്തിരിക്കുന്നു. നവംബറിൽ ഫോൾഡബിൾ സ്ക്രീനുമായെത്തുന്ന ഗാലക്സി ടെൻ സ്മാർട്ഫോൺ അവതരിപ്പിച്ചിരുന്നു. മടക്കാൻ സാധിക്കുന്ന സ്ക്രീനുമായെത്തുന്ന ലോകത്തെ ആദ്യ ഫോൺ ആണ് ഇത് എന്ന് സാംസങ് അവകാശപ്പെടുന്നു. സ്മാർട്ഫോണുകളും ടാബ്ലെറ്റും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നതാ് ഫോൾഡബിൾ സ്ക്രീൻ സ്മാർട്ഫോൺ എന്ന ആശയം. ഒപ്പം സ്മാർട് ഫോൺ രൂപകൽപനയിൽ വിപ്ലവകരമായ മാറ്റത്തിനും അത് തുടക്കമിടും. ഈ വർഷം തന്നെ അങ്ങനെ ഒരു മാറ്റം പ്രതീക്ഷിക്കാം. Content Highlights:Xiaomi tablet with FOLDABLE screen
from mathrubhumi.latestnews.rssfeed http://bit.ly/2AuBhgs
via
IFTTT
No comments:
Post a Comment