കണ്ണൂർആലപ്പുഴ: രണ്ടുമാസം മുൻപ് ആലപ്പുഴയിൽനിന്ന് കാണാതായ എസ് ഐയെ കണ്ണൂർ റെയിൽവേ സ്റ്റേഷനുസമീപമുള്ള ഹോട്ടലിൽ വിഷം കഴിച്ചുമരിച്ചനിലയിൽ കണ്ടെത്തി. രാമങ്കരി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ഐ.ജി. അഗസ്റ്റിനെ(55) യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. നവംബർ 29-ന് ശബരിമല ഡ്യൂട്ടിക്ക് വീട്ടിൽനിന്ന് ഇറങ്ങിയതാണ് ഇദ്ദേഹം. ഡ്യൂട്ടിയിൽ പ്രവേശിക്കാത്തതിനെ തുടർന്ന് ഇദ്ദേഹത്തെ കാണാനില്ലെന്നുകാട്ടി ഭാര്യ പോലീസിൽ പരാതിനൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച അഗസ്റ്റിനെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൂന്നുദിവസം മുൻപാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത്. മുറി തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ മുറി തുറന്നപ്പോഴാണ് എസ്.ഐ.യെ മരിച്ചനിലയിൽ കണ്ടത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുള്ളതായും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായും പോലീസ് പറഞ്ഞു. മാർച്ച് 31-ന് സർവീസിൽനിന്ന് വിരമിക്കാനിരിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ മൃതദേഹപരിശോധനയ്ക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ. ലീലാമ്മ. മക്കൾ: ജോമോൻ, സോഫിയ. ശവസംസ്കാരം ശനിയാഴ്ച എട്ടിന് പൂങ്കാവ് ഔവർ ലേഡി അസംപ്ഷൻ പള്ളി സെമിത്തേരിയിൽ. Content Highlight: Si missing from Alappuzha found dead in hotel room
from mathrubhumi.latestnews.rssfeed http://bit.ly/2H51l7I
via
IFTTT
No comments:
Post a Comment