നെടുമങ്ങാട് പോലീസ് സ്‌റ്റേഷനു നേര്‍ക്ക് ബോംബെറിഞ്ഞത് ആര്‍.എസ്.എസ് ജില്ലാ പ്രചാരക് പ്രവീണ്‍ ആണെന്ന് പോലീസ്; സിസിടിവി ദൃശ്യം പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനു നേര്‍ക്ക് ബോംബെറിഞ്ഞത് ആര്‍.എസ്.എസ് ജില്ലാ പ്രചാരക് പ്രവീണ്‍ ആണെന്ന് പോലീസ്; സിസിടിവി ദൃശ്യം പുറത്ത്

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദുഐക്യവേദിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനു നേര്‍ക്കുണ്ടായ ബോംബേറിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് പോലീസ്. ബോംബേറിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ആര്‍.എസ്.എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് നൂറനാട് സ്വദേശി പ്രവീണ്‍ ആണ് ബോംബെറിഞ്ഞതെന്ന് പോലീസ് പറയുന്നു. ഇയാള്‍ മുന്‍പ് ഒരു വധശ്രമക്കേസില്‍ പ്രതിയാണ്. വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണെങ്കിലും ഇതുവരെ പിടിയിലായിട്ടില്ല.
[IMG]
ഈ മാസം മൂന്നിന് ഹര്‍ത്താല്‍ ദിനം നെടുമങ്ങാട് തുറന്നുപ്രവര്‍ത്തിച്ച ഒരു സ്വകാര്യ ബാങ്ക് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ അടപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ സ്ഥലത്തെത്തിയ നെടുമങ്ങാട് എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഏതാനും ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനില്‍ കൊണ്ടുവന്നിരുന്നു.

ഇതോടെ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടി. റോഡില്‍ നിന്നാണ് ഈ സമയം നാലു ബോംബുകള്‍ സ്‌റ്റേഷനു നേര്‍ക്ക് അജ്ഞാതര്‍ എറിഞ്ഞത്. ആക്രമണത്തിനു പിന്നില്‍ സി.പി.എം ആണെന്നും ബി.ജെ.പി ആണെന്നും ഇരുകൂട്ടരും പരസ്പരം ആരോപിച്ചിരുന്നു. അന്നേ ദിവസം തന്നെ സി.പി.എം പ്രകടനത്തിന് നേര്‍ക്ക് രണ്ട് ബോംബുകള്‍ എറിഞ്ഞിരുന്നു.



from mangalam.com http://bit.ly/2QnWFsL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages