മാക്കനു പകരം ഷീല ദീക്ഷിത് ഡല്‍ഹി പി.സി.സി അധ്യക്ഷയായേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

മാക്കനു പകരം ഷീല ദീക്ഷിത് ഡല്‍ഹി പി.സി.സി അധ്യക്ഷയായേക്കും

ന്യുഡല്‍ഹി: അജയ് മാക്കന്‍ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച സാഹചര്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന. ഷീലാ ദീക്ഷിത്തിനാണ് സാധ്യത കൂടുതലെന്നും റിപ്പോര്‍ട്ട്.

പാര്‍ട്ടിയും ഹൈക്കമാന്‍ഡും രാഹുല്‍ ഗാന്ധിയും മറ്റെല്ലാവരും ചേര്‍ന്നെടുക്കുന്ന തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് ഷീല ദീക്ഷിത് പ്രതികരിച്ചു.

ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് അജയ് മാക്കന്‍ രാജിവച്ചത്. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധയൂന്നുന്നതിനാണ് രാജിയെന്നും റിപ്പോര്‍ട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ച് മൂന്നു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പാര്‍ട്ടി നിലപാടിനോട് യോജിക്കാതെയാണ് രാജിയെന്നും പറയുന്നു.



from mangalam.com http://bit.ly/2Ts1F1p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages