തിരുവനന്തപുരം: റിപ്പബ്ലിക് ദിനപ്രസംഗത്തില്‍ പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും പ്രശംസിച്ച് ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം രാജ്യത്ത് സാമ്പത്തീക പുരോഗതിയുണ്ടാക്കിയെന്നും കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ഗുണം ചെയ്തുവെന്നും അദ്ദേഹം റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ പ്രതികരിച്ചു.
സങ്കുചിത രാഷ്ട്രീയചിന്ത കേരള പുനര്‍നിര്‍മാണത്തെ തടസപ്പെടുത്തരുതെന്നും ഗവര്‍ണര്‍ പി. സദാശിവം. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കി കേരളത്തിനായി എല്ലാവരും ഒരുമിച്ച് നില്‍ക്കണം. കേരളത്തിന്റെ പുനര്‍നിര്‍മാണം അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. റിപബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിപബ്ലിക് ദിന പരേഡിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും ഗവര്‍ണര്‍ അഭിനന്ദിച്ചു. പ്രധാനമന്ത്രിക്ക് കീഴില്‍ രാജ്യം സാമ്പത്തികമായി പുരോഗമിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് പിണറായി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com http://bit.ly/2TflWaZ
via IFTTT
No comments:
Post a Comment