ആന്‍ലിയയ്ക്ക് മാനസിക രോഗമുണ്ടെന്ന് താന്‍ പോലീസിന് മൊഴികൊടുത്തിട്ടില്ല; ആരോപണങ്ങള്‍ തള്ളി വൈദികന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

ആന്‍ലിയയ്ക്ക് മാനസിക രോഗമുണ്ടെന്ന് താന്‍ പോലീസിന് മൊഴികൊടുത്തിട്ടില്ല; ആരോപണങ്ങള്‍ തള്ളി വൈദികന്‍

കൊച്ചി: ആന്‍ലിയയുടെ മരണവുമായി ബന്ധപ്പെട്ട് തന്റേ പേരില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി വാരാപ്പുഴ അതിരൂപതയിലെ വൈദികന്‍. ആന്‍ലിയയ്ക്ക് മാനസിക രോഗമുണ്ടെന്ന് താന്‍ പോലീസിന് മൊഴികൊടുത്തതായി തന്റെ പേരില്‍ പ്രചരിക്കുന്നത് തെറ്റായ കാര്യമാണെന്ന് വൈദികന്‍. കുടുംബ സുഹൃത്ത് കൂടിയായ വൈദികനെതിരെ ആന്‍ലിയയുടെ പിതാവ് നടത്തിയ ആരോപണങ്ങളെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വൈദികനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

ആന്‍ലിയയുടെ കുടുംബവും തന്റെ കുടുംബവും തമ്മില്‍ വളരെ നല്ല ബന്ധമായിരുന്നു, ആന്‍ലിയയുടെ സഹോദരന്‍ അഭിഷേകിനെ തന്റെ മാതാപിതാക്കളാണ് കുറേ നാളുകള്‍ വളര്‍ത്തിയതെന്നും വൈദികന്‍ പറഞ്ഞു.

ആന്‍ലിയയും ജസ്റ്റിനും തമ്മില്‍ നിരന്തരം വഴക്കുണ്ടാക്കാറുണ്ട്. ആന്‍ലിയയ്ക്ക് ചിലവിനായി ജസ്റ്റിന്‍ പണം നല്‍കിയിരുന്നില്ല. ഇത് ഹൈജിനസിനെയും ലീലാമ്മയെയും അറിയിച്ചിട്ടുണ്ട്. ആന്‍ലിയയുടെ മാതാപിതാക്കള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ പലപ്പോഴും പ്രശ്‌ന പരിഹാരത്തിനായി വീട്ടില്‍ ചെന്നിട്ടുണ്ട്. ഒരിക്കല്‍ ജോലിക്കായി ദുബായില്‍ പോകണമെന്ന് ആഗ്രഹിക്കുന്നതായി പറഞ്ഞ് ജസ്റ്റിന്‍ എത്തിയിരുന്നു. ഇത് ഹൈജിനസിന്റെ ശ്രദ്ധയില്‍ പ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കുറച്ചു സമയത്തിനുള്ളില്‍ ആന്‍ലിയയുടെ ഫോണ്‍ കോള്‍ വരുകയും ജസ്റ്റിന്‍ അവിടെയുണ്ടോയെന്ന് തിരക്കുകയും ചെയ്തു. തുടര്‍ന്ന് ഇനി ചേട്ടായി എന്റെ ഒരു കാര്യത്തിലും ഇടപെടരുത് എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പിന്നീട് ക്ഷമ പറഞ്ഞ് ശബ്ദസന്ദേശവും അയച്ചിരുന്നു. പിന്നീട് ആന്‍ലിയയുടെ മരണംവരെ ഒന്നിലും ഇടപെട്ടില്ലെന്ന് വൈദികന്‍ പറഞ്ഞു.



from mangalam.com http://bit.ly/2AZ2d8j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages