ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്കാ ഗാന്ധിയെയും വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൂജ്യവും പൂജ്യവും ചേര്‍ന്നാല്‍ വലിയൊരു പൂജ്യം മാത്രമേ ആകുന്നുള്ളു. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം തിരഞ്ഞെടുപ്പില്‍ ഒരു ചലനവുമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഇതാദ്യമായല്ല പ്രിയങ്കജി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാവുന്നത്. 2016ലും 17ലും ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ അവര്‍ നയിച്ചിട്ടുണ്ട്. അപ്പോഴെല്ലാം കോണ്‍ഗ്രസിന് തകര്‍ച്ചയാണുണ്ടായത്. അതിനാല്‍ തന്നെ ഇപ്പോഴത്തെ ഭാരവാഹിതം ബിജെപിയെ ഒരു തരത്തിലും ബാധിക്കില്ല' യോഗി പറഞ്ഞു.
അപ്രതീക്ഷിതമായിട്ടായിരുന്നു യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിട്ടുള്ള പ്രിയങ്കയുടെ കടന്നുവരവ്. അതിനിടെ സോണിയയുടെ മണ്ഡലമായ റായബറേലിയില്‍ നിന്നും പ്രിയങ്ക മത്സരിച്ചേക്കുമെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.
യോഗിയുടെ സംസ്ഥാനമായ ഉത്തര്‍പ്രദേശ് അടക്കമുള്ള തിരികെ പിടിക്കുന്നതിനുള്ള ചുമതല കോണ്‍ഗ്രസ് പ്രിയങ്കയ്ക്കാണ് നല്‍കിയിരിക്കുന്നത്.
from mangalam.com http://bit.ly/2B0ncr5
via IFTTT
No comments:
Post a Comment