ലഖ്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ആൾക്കൂട്ടആക്രമണത്തിനിടെ കൊല്ലപ്പെട്ട പോലീസുകാരനെ മഴുകൊണ്ട് വെട്ടിയ ആൾപിടിയിലായി. കേസിലെ പ്രധാന പ്രതികളിലൊരാളായ കാലുവ ആണ് പിടിയിലായത്. ഇയാൾ മഴു ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥനായ സുബോധ്കുമാറിന്റെ കയ്യിലും തലയിലും വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതിന് ശേഷമാണ് പ്രശാന്ത് നട്ട് എന്നയാൾ സുബോധ് കുമാറിന് നേരെ വെടിയുതിർത്തതെന്നും പോലീസ് വെളിപ്പെടുത്തി.പ്രശാന്ത് നട്ട് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. പശുവിന്റെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തിയതിനുപിന്നാലെ പൊട്ടിപ്പുറപ്പെട്ട ആൾക്കൂട്ട ആക്രമണം നിയന്ത്രിക്കാനെത്തിയ ഇൻസ്പെക്ടർ സുബോധ് കുമാറിനെയും സംഘത്തെയും ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നു. വാഹനത്തിന്റെ അകത്താണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.20കാരനായ പ്രദേശവാസിയും കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇൻസ്പെക്ടർ സുബോധ് കുമാറിന്റെ തോക്ക് തട്ടിയെടുത്ത ജോണി എന്നയാൾക്ക് വേണ്ടിയും തിരച്ചിൽ നടക്കുന്നുണ്ട്. അക്രമത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയവീഡിയോയിൽ നിന്നാണ് പോലീസ് ഇയാളെ തിരിച്ചറിഞ്ഞത്. അക്രമത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ബജറംഗ്ദൾ നേതാവ് യോഗേഷ് രാജിനെ ഇപ്പോഴും പിടികൂടാൻ കഴിഞ്ഞിട്ടില്ല. കേസിൽ നേരത്തെ അറസ്റ്റിലായ സൈനികൻ ജിതേന്ദ്ര മാലിക്ക് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. content highlights:Bulandshahr Murder, Accused Who Attacked With Axe Arrested
from mathrubhumi.latestnews.rssfeed http://bit.ly/2F082VW
via
IFTTT
No comments:
Post a Comment