വത്തിക്കാൻ സിറ്റി: നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്തതിനെ തുടർന്ന് ബെൽജിയംമോഡൽ വത്തിക്കാനിൽ അറസ്റ്റിൽ. പ്ലേബോയ് മോഡലായാ മരിസ പാപ്പനാണ് അറസ്റ്റിലായത്. സെന്റ് പീറ്റേഴ്സ് ബസിക്കയുടെ പശ്ചാത്തലത്തിൽ മരക്കുരിശും തോളിലേറ്റി നഗ്നയായി നിൽക്കുന്ന ചിത്രം ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ്. ബാക്കി ഫോട്ടോകൾക്കായി വത്തിക്കാനിലൂടെ ഫോട്ടോഗ്രാഫറോടൊപ്പം സഞ്ചരിക്കുമ്പോഴാണ് അറസ്റ്റ്. മരിസയെയും ഫോട്ടോഗ്രാഫർ ജെസ്സെ വാൾക്കറെയും പിന്തുടർന്നാണ് ഇറ്റാലിയൻപോലീസ് പിടികൂടിയത്. അറസ്റ്റിനെ തുടർന്ന് ഇരുവരെയും ചോദ്യം ചെയ്തു. മരിസയുടെ ഫ്ളാറ്റ് പരിശോധിച്ച പോലീസ് ഇവിടെ നിന്നും ഫോട്ടോ ഷൂട്ടിനുവേണ്ടി ഉപയോഗിച്ച മത ചിഹ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നേരത്തെയും വിവാദമായ ഫോട്ടോ ഷൂട്ടുകളുടെ പേരിൽ മരിസ അറസ്റ്റിലായിട്ടുണ്ട്. 2017 ൽ ഈജിപ്തിലെ പുരാതനമായ കൊണാക്ക് ക്ഷേത്രത്തിൽ വച്ച് നഗ്നയായി ഫോട്ടോഷൂട്ട് നടത്തിയതിന് ഈജിപ്തിൽ ഇവർ ജയിലിലായിരുന്നു. ഇസ്താംബുൾ ഹാജിയ സോഫിയയിൽ വെച്ച് ബുർഖ ധരിച്ചുകൊണ്ട് നഗ്നതാ പ്രദർശനം നടത്തിയ മരിസയുടെ ചിത്രവും വൻ വിവാദമായിരുന്നു. Content Highlight: Popular play boy model Marisa Papen arrested for posing naked at Vatican
from mathrubhumi.latestnews.rssfeed http://bit.ly/2F1EXdc
via
IFTTT
No comments:
Post a Comment