നാല് മാസത്തിന് ശേഷം മനോഹര്‍ പരീക്കര്‍ ഓഫീസിലെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

നാല് മാസത്തിന് ശേഷം മനോഹര്‍ പരീക്കര്‍ ഓഫീസിലെത്തി

പനജി: നാല് മാസത്തെ ഇടവേളക്ക് ശേഷം പുതുവർഷത്തിൽ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ സെക്രട്ടറിയേറ്റിലെ തന്റെ ഓഫീസിലെത്തി. പാൻക്രിയാസ് ക്യാൻസറിനെത്തുടർന്ന്ചികിത്സയിൽ കഴിയുന്നതിനിടെയാണ് 63-കാരനായ പരീക്കർ ചൊവ്വാഴ്ച സഹായികൾക്കൊപ്പം ഓഫീസിലെത്തിയത്. അമേരിക്കയിലേയും മുംബൈയിലേയും ആശുപത്രികളിലെ ചികിത്സക്ക് ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അദ്ദേഹം അവസാനമായി ഓഫീസിലെത്തിയത്. മൂക്കിലൂടെ കുഴലിട്ട നിലയിൽ മെഡിക്കൽ സംഘത്തിന്റെ അകമ്പടിയോടെ രാവിലെ 10.45 ഓടെയാണ് പരീക്കർ സെക്രട്ടറിയേറ്റിലെത്തിയത്. അവിടെയുണ്ടായിരുന്ന ആളുകളെ നോക്കി ചിരിച്ചു. ശേഷം സഹായികൾക്കൊപ്പം മുന്നോട്ട് നീങ്ങി. നൂറോളം ബിജെപി പ്രവർത്തകർ അദ്ദേഹം വരുന്നതറിഞ്ഞ് ഇങ്ങോട്ടേക്കെത്തിയിരുന്നു. ഗോവ നിയമസഭാ സ്പീക്കറും മന്ത്രിമാരും ബിജെപി എംഎൽഎമാരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. നിലവിലുള്ള ഒഴിവുകൾ സംബന്ധിച്ച് അവലോകനം നടത്താനും അടിയന്തരമായി നടത്തേണ്ട ഉത്തരവുകൾക്കും മറ്റുമായി ഉദ്യോഗസ്ഥരുടെ യോഗം അദ്ദേഹം വിളിച്ച് ചേർത്തിട്ടുണ്ട്. പനജിക്ക് സമീപമുള്ള മണ്ഡോവി, സുവാരി നദികൾക്ക് മീതെ നിർമിക്കുന്ന പാലങ്ങളുടെ പ്രവൃത്തികൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ മാസം അദ്ദേഹം ഇങ്ങോട്ടേക്കെത്തിയിരുന്നു.


from mathrubhumi.latestnews.rssfeed http://bit.ly/2F1UzO6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages