കാര്യങ്ങളില്‍ സുതാര്യത വേണം; കെ.എസ്.ആര്‍.ടി.സിയ്ക്ക് ഹൈക്കോടതിയുടെ താക്കീത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 22, 2019

കാര്യങ്ങളില്‍ സുതാര്യത വേണം; കെ.എസ്.ആര്‍.ടി.സിയ്ക്ക് ഹൈക്കോടതിയുടെ താക്കീത്

കൊച്ചി: കെ.എസ്.ആർ.ടി.സിയ്ക്ക് താക്കീതുമായി ഹൈക്കോടതി. കണക്കുകളിൽ കൃത്യത വേണമെന്നും കാര്യങ്ങൾ സുതാര്യമായിരിക്കണമെന്നും കോടതി പറഞ്ഞു. കെ.എസ്.ആർ.ടി.സി. ആരെയാണ് പേടിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. എം പാനലുകാരെ മാറ്റിനിർത്തിയിട്ടും കെ.എസ്.ആർ.ടി.സി. സുഗമമായി ഓടുന്നില്ലേ എന്നും കോടതി ചോദിച്ചു. റെക്കോഡ് കളക്ഷൻ വരെ ഉണ്ടായെന്നായിരുന്നു കെ.എസ്.ആർ.ടി.സിയുടെ മറുപടി. ഒരു ബസിന് അഞ്ച് കണ്ടക്ടർമാരെന്ന അനുപാതത്തിൽ ജീവനക്കാർ ഉണ്ടെന്നും കെ.എസ്.ആർ.ടി.സി. കോടതിയെ അറിയിച്ചു. ഇനിവരുന്ന ഒഴിവുകൾ പി.എസ്.സിയെ അറിയിക്കും. പുന:ക്രമീകരണം നടക്കുകയാണ്. ലാഭകരമല്ലാത്ത ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കോർപ്പറേഷനായി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കേസിൽ വാദം തുടരുകയാണ്. Content Highlights: Highcourt warns ksrtc


from mathrubhumi.latestnews.rssfeed http://bit.ly/2FQ4BRZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages