എഴുതിത്തള്ളേണ്ട, നിർണായകമാകും പ്രവാസിവോട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 22, 2019

എഴുതിത്തള്ളേണ്ട, നിർണായകമാകും പ്രവാസിവോട്ട്

കണ്ണൂർ: പ്രവാസിവോട്ടിനെ നിസ്സാരമായിക്കാണേണ്ട. അട്ടിമറികൾക്ക് അത് മതിയാകും. ഉദാഹരണത്തിന് വടകര മണ്ഡലത്തിൽ കഴിഞ്ഞതവണ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഭൂരിപക്ഷം 3306 ആണ്. ഇത്തവണ വടകര മണ്ഡലത്തിലെ ഒരു നിയമസഭാമണ്ഡലമായ കൂത്തുപറമ്പിൽ മാത്രം പ്രവാസിവോട്ട് 3533 ആണ്. തിരഞ്ഞെടുപ്പിന് നാമനിർദേശപത്രിക നൽകാനുള്ള അവസാനദിവസത്തിന് 10 നാൾ മുമ്പുവരെ പ്രവാസിവോട്ട് ചേർക്കാൻ അപേക്ഷിക്കാം. കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ മാത്രം 5037 പ്രവാസികളെയാണ് കണ്ണൂർ ജില്ലയിൽ മാത്രം വോട്ടർപട്ടികയിലുൾപ്പെടുത്തിയത്. 8740 അപേക്ഷകളിൽ വിശദപരിശോധന നടത്തിയശേഷമാണ് ഇത്രയുംപേരെ ചേർത്തത്. പാസ്പോർട്ട് കോപ്പി, വിസ കോപ്പി, ഏതു വീട്ടിലെ പട്ടികയിലാണോ ഉൾപ്പെടുത്തേണ്ടത് ആ വീട്ടിലെ ഒരാളുടെ ആധാർ നമ്പർ എന്നിവ സഹിതമാണ് അപേക്ഷ ഓൺലൈനായി നൽകേണ്ടത്. പ്രവാസിവോട്ടവകാശം ലഭിച്ചാൽ വോട്ടെടുപ്പുദിവസം നാട്ടിലുണ്ടെങ്കിൽ പാസ്പോർട്ട് കാണിച്ച് വോട്ടുചെയ്യാം. പ്രോക്സി വോട്ടോ ഓൺലൈൻ വോട്ടോ അനുവദിക്കില്ല. കണ്ണൂർ ജില്ലയിലെ പ്രവാസിവോട്ടർമാരുടെ കണക്ക് മൂന്നുമാസത്തിനിടെ ചേർത്തതുൾപ്പെടെ നിലവിലുണ്ടായിരുന്നത്, പുതുതായി ചേർത്തത്, ആകെ എന്ന ക്രമത്തിൽ പയ്യന്നൂർ- 264, 126, 390 കല്ല്യാശ്ശേരി- 575, 334, 909 തളിപ്പറമ്പ്- 574, 389, 963 ഇരിക്കൂർ 370, 243, 613 അഴീക്കോട് 492, 670, 1162 കണ്ണൂർ: 403, 604, 1007 ധർമടം: 246, 679, 925 തലശ്ശേരി: 301, 400, 701 കൂത്തുപറമ്പ്: 2264, 1269, 3533 മട്ടന്നൂർ 262, 193, 455 പേരാവൂർ 195, 130, 325 Content Highlights:Pravasi vote-loksabha election


from mathrubhumi.latestnews.rssfeed http://bit.ly/2FDtLEh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages