നാഥനില്ലാതെ ഉത്തരമേഖല; അക്രമം തുടരുമ്പോഴും എഡിജിപി ഇല്ലാതായിട്ട് പത്ത് മാസം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

നാഥനില്ലാതെ ഉത്തരമേഖല; അക്രമം തുടരുമ്പോഴും എഡിജിപി ഇല്ലാതായിട്ട് പത്ത് മാസം

കോഴിക്കോട്: ശബരിമല യുവതി പ്രവേശന വിഷയത്തിലടക്കം കോഴിക്കോട്ടും കണ്ണൂരും പാലക്കാട്ടുമെല്ലാം രാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുമ്പോൾ കേരള പോലീസിന്റെ ഉത്തരമേഖലയിൽ എഡിജിപി ഇല്ലാതായിട്ട് പത്ത് മാസം. എഡിജിപിയുടെ ചുമതലയുണ്ടായിരുന്ന രാജേഷ് ദിവാൻ വിരമിച്ച ശേഷം ഇതുവരെ പുതിയ എഡിജിപിയായി ആർക്കും നിയമനം നൽകിയിട്ടില്ല. ദക്ഷിണമേഖലയുടെ ചുമതലയുള്ള അനിൽകാന്ത് ഐ.പി.എസിനാണ് നിലവിൽ ഉത്തരമേഖലയുടേയും താൽക്കാലിക ചുമതലയെങ്കിലും അദ്ദേഹത്തിനും ഇവിടേയുള്ള വിഷയങ്ങളിൽ പൂർണമായും ഇടപെടാൻ കഴിയാത്ത അവസ്ഥായാണ്. ഇതോടെ കേരള പോലീസിന്റെ ഉത്തരമേഖലാ നാഥനില്ലാത്ത അവസ്ഥയിലുമായി. ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ജനുവരി രണ്ടാംതീയതി പ്രഖ്യാപിച്ച ഹർത്താലിൽ കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിൽ അടക്കം ആസുത്രിത കലാപമെന്ന തരത്തിലായിരുന്നു അക്രമം നടന്നത്. പലയിടത്തും ജില്ലാ പോലീസ് മേധാവികൾക്ക് കാര്യങ്ങൾ കൈവിട്ട് പോയതോടെ പോലീസുകാരടക്കം നിരവധി പേർക്ക് പരിക്കേറ്റു. കോഴിക്കോട് മാത്രം 16 പോലീസുകാർക്കാണ് പരിക്കേറ്റത്. നിരവധി കടകൾ തകർക്കപ്പെടുകയും അക്രമികൾ നഗരത്തിൽ അഴിഞ്ഞാടുകയും ചെയ്തു. ഇത് ആസൂത്രണത്തിലെ പാളിച്ചയാണ് എന്ന് ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവിക്കെതിരെ പോലീസ് സേനയിൽ നിന്നടക്കം രൂക്ഷ വിമർശനമാണ് ഉയർന്ന് വരുന്നത്. സംഭവങ്ങൾ ഇത്രയുമെത്താൻ കാരണം എഡിജിപിയുടെ നിയമനം ഉണ്ടാവാത്തത് കൊണ്ടാണ് എന്നാണ് മുതിർന്ന സേനാംഗങ്ങൾ അടക്കം ചൂണ്ടിക്കാട്ടുന്നത്. ഇതോടെ പുതിയ എഡിജിപിയെ ഉടൻ നിയമിക്കണമെന്ന ശക്തമായ ആവശ്യവും ഉയർന്ന് വന്നിരുന്നു. ഹർത്താൽ ദിനത്തിൽ കോഴിക്കോട്ടാണ് ഉത്തരമേഖലയിൽ ഏറ്റവും കൂടുതൽ അക്രമങ്ങൾക്ക് സാക്ഷിയാകേണ്ടി വന്നത്. അക്രമം ഉണ്ടാവുമെന്ന് ഡിജിപിയടക്കം മുന്നറിയിപ്പ് നൽകിയിട്ടും പേലീസ് മേധാവിയടക്കം അത് മുഖവിലയ്ക്കെടുത്തില്ല. തുടർന്ന് കോഴിക്കോട്ടിന് സാക്ഷിയാകേണ്ടി വന്നത് ഇതുവരെ കാണാത്ത തരത്തിലുള്ള അക്രമ സംഭവങ്ങൾക്കായിരുന്നു. സമാനമായ രീതിയിൽ കണ്ണൂരും പാലക്കാട്ടും അക്രമങ്ങളുണ്ടായി. ഇത് പലപ്പോഴും പോലീസുകാരുടെ നിയന്ത്രണത്തിൽ പോലും നിൽക്കാതെയുമായി. സംഭവങ്ങൾ വിവാദമായതോടെ പോലീസ് സേനയിൽ വൻ അഴിച്ച് പണിക്ക് കളമൊരുങ്ങുന്നതായും സൂചനയുണ്ട്. പോലീസുകാർക്കിടയിലെ ആർ.എസ്.എസുകാർ അക്രമത്തിന് പിന്തുണ നൽകുന്നുവെന്ന തരത്തിൽ കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു. പലപ്പോഴും ഉന്നത ഉദ്യഗസ്ഥരുടെ നിർദേശങ്ങൾ താഴെ തട്ടിൽ അവഗണിക്കപ്പെടുന്നുവെന്നും ഇത് അക്രമങ്ങൾക്ക് കാരണമാവുന്നുവെന്നും ആരോപണമുണ്ടായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് പോലീസ് സേനയിൽ വൻ അഴിച്ച് പണിക്ക് കളമൊരുങ്ങുന്നത്. ജില്ലാ തലത്തിൽ പോലീസ് മേധാവികൾക്ക് നിയന്ത്രണമുണ്ടെങ്കിലും ലോആന്റ്ഓർഡർ വിഷയങ്ങളിൽ എഡിജിപിയുടെ വ്യക്തമായ നിർദേശമുണ്ടാവാറുണ്ട്. എന്നാൽ ഈയൊരു സാഹചര്യം ഉത്തരമേഖലയിൽ സാധ്യമാവുന്നില്ലെന്നാണ് സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. Content Highlights:NO ADGP In Northzone Of Kerala Police


from mathrubhumi.latestnews.rssfeed http://bit.ly/2TtMmoX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages