ന്യൂഡൽഹി: ട്രെയിൻ യാത്രയിൽ സുപ്രധാന മാറ്റം കൊണ്ടുവരാനൊരുങ്ങി റെയിൽവെ. വിമാനയാത്രാ മാതൃകയിൽ യാത്ര പുറപ്പെടുന്നതിന് നിശ്ചിത സമയത്തിന് മുമ്പ് റെയിൽവേ സ്റ്റേഷനിൽ ചെക്ക് ഇൻ ചെയ്യണമെന്ന മാറ്റമാണ് വരുത്താനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. യാത്രക്കായി ബുക്ക് ചെയ്തിരിക്കുന്ന ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മുതൽ 20 മിനിറ്റ് നേരത്തെ സ്റ്റേഷനിൽ എത്തി സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയിരിക്കണമെന്ന നിബന്ധന ഉടൻ പ്രാബല്യത്തിലായേക്കുമെന്നാണ് വിവരം. നിലവിൽ കുംഭമേളയോടനുബന്ധിച്ച് അലഹബാദിൽ ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്. ഈ മാസം തന്നെ ഹൂബ്ലി റെയിൽവേ സ്റ്റേഷനിലും മറ്റ് 202 റെയിൽവേ സ്റ്റേഷനിലും നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ സുരക്ഷാ സേനയെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ഉന്നത സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള സുരക്ഷാ സപരിശോധനകളാകും സ്റ്റേഷനുകളിൽ ഉണ്ടാകുക. സുരക്ഷയുടെ ഭാഗമായി റെയിൽവേ സ്റ്റേഷനും അവിടേക്ക് കടക്കാനുള്ള വഴികളും പ്രത്യേകം നിശ്ചയിക്കും. റെയിൽവേ സുരക്ഷാ സേനയെ വിന്യസിച്ചും ഗേറ്റുകളും മതിലും സ്ഥാപിച്ച സുരക്ഷ കർശനമാക്കും. സ്റ്റേഷനിലേക്ക് കടക്കാനുള്ള വഴികളിലാകും സുരക്ഷാ പരിശോധനകൾ നടക്കുക. വിമാനത്താവളങ്ങളിലേതുപോലെ 15 മുതൽ 20 മിനിറ്റ് വരെ നേരത്തെയെങ്കിലും യാത്രക്കാർ സ്റ്റേഷനിലെത്തണം. എന്നാൽ യാത്രക്കാർക്ക് അധികം ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലാകും പരിശോധനകളെന്ന് ആർ.പി.എഫ് ഡയറകടർ ജനറൽ അരുൺ കുമാർ പി.ടി.ഐയോട് പറഞ്ഞു. ഇതിനായി അധികമായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിക്കില്ലെന്നും സാങ്കേതിക വിദ്യ ഉപയോഗിച്ചാകും പരിശോധനകൾ അധികവുമെന്നും അദ്ദേഹം പറയുന്നു. 2016 ൽ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്. പദ്ധതി പ്രാവർത്തികമാകുന്നതോടെ 202 സ്റ്റേഷനുകളും നിരന്തര നിരീക്ഷണത്തിന് കീഴിൽ വരും. സിസിടിവി ക്യാമറ, ബോംബുകൾ കണ്ടെത്താനും നിർവീര്യമാക്കാനുമുള്ള സംവിധാനം, ലഗേജുകൾ പരിശോധിക്കാനുള്ള സ്കാനറുകൾ, കൺട്രോൾ യൂണിറ്റ് എന്നിവയുടെ സഹായത്തോടെയാണ് ചെക്കിങ് നടപടികൾ നടത്തുക. ഇതിനായി 385.06 കോടി രൂപ ചിലവാകുമെന്നാണ് കരുതുന്നത്. തിരക്കുള്ള സമയങ്ങളിൽ സ്റ്റേഷനുകളിൽ പ്രവേശിക്കുന്ന യാത്രക്കാർ കർശന പരിശോധനകൾക്ക് വിധേയരാകും. ഇതിനോടൊപ്പം മുഖം തിരിച്ചറിയാനുള്ള സംവിധാനവും ഉണ്ടാകും. കുറ്റവാളികളെ പെട്ടെന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണിത്. ആദ്യഘട്ടിൽ എല്ലാവർക്കും പരിശോധയുണ്ടാകില്ല. പകരം സ്റ്റേഷനിലേത്ത് എത്തുന്ന എട്ടോ ഒമ്പതോ യാത്രക്കാരിൽ ഒരാൾക്കോ ഒന്നിലേറേ പേർക്കോ എന്ന കണക്കിൽ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും. Content Highlights:Arrive at least 20 min ahead of departure: Just like airports, railways plans to seal stations
from mathrubhumi.latestnews.rssfeed http://bit.ly/2QozfDz
via
IFTTT
No comments:
Post a Comment