എന്‍.എസ്.എസിന്റേത് കലാപാഹ്വാനം, ആര്‍എസ്എസിനൊപ്പമുള്ള നീക്കം അബദ്ധങ്ങളിലേക്ക്: ആഞ്ഞടിച്ച് സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

എന്‍.എസ്.എസിന്റേത് കലാപാഹ്വാനം, ആര്‍എസ്എസിനൊപ്പമുള്ള നീക്കം അബദ്ധങ്ങളിലേക്ക്: ആഞ്ഞടിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ അതിരുക്ഷ വിമര്‍ശനമുയര്‍ത്തിയ എന്‍എസ്എസിനെതിരെ ആഞ്ഞടിച്ച് സര്‍ക്കാര്‍. സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാരും മന്ത്രിമാരും അതേ നാണയത്തില്‍ തുറന്നടിച്ച് രംഗത്ത് വന്നു.

എന്‍എസ്എസിന്റേത് കലാപാശ്വാനമാണെന്നും, ആര്‍എസ്എസിനൊപ്പമുള്ള നീക്കം അബദ്ധങ്ങളിലേയ്ക്കാണെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. സംസ്ഥാനത്തെ കലാപത്തിന് കാരണം സര്‍ക്കാര്‍ ആണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് സര്‍ക്കാരിനെ ഒന്നടങ്കം ചൊടിപ്പിച്ചത്.

ആര്‍എസ്എസിന്റെ കലാപശ്രമങ്ങള്‍ക്ക് എന്‍എസ്എസ് ഉത്തേജനം നല്‍കുകയാണെന്നും നിലപാട് തിരുത്തണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്‍എസ്എസിന്റെ നിലപാട് വര്‍ഗീയത പ്രചരിപ്പിക്കുന്ന ബിജെപിയേയും സംഘപരിവാര്‍ സംഘടനകളേയും സഹായിക്കാനുമാണെന്നും കോടിയേരി പ്രസ്താവനയില്‍ വിമര്‍ശനമുയര്‍ത്തി. കോടിയേരിക്ക് പുറമെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മന്ത്രിമാരായ ഇ.പി.ജയരാജന്‍, കടകം പള്ളി സുരേന്ദ്രന്‍ എന്നിവരും രംഗത്തെത്തി.

എന്‍എസ്എസിന്റെ പ്രസ്താവന നിലവാരമില്ലാത്തതാണ്. അബദ്ധങ്ങളിലേക്കാണ് അവര്‍ പോകുന്നത്. ഇത്തരം പ്രസ്താവന നടത്തരുതായിരുന്നു. സംഘപരിവാറിനെ പിന്തുണയ്ക്കുന്ന നിലപാട് തിരുത്തണമെന്നും ഇ.പി ജയരാജന്‍ ആവശ്യപ്പെട്ടു.

എന്‍എസ്എസിന്റെ നിലപാട് കലാപകാരികളെ സംരക്ഷിക്കുന്നതിനാണെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. സുകുമാരന്‍ നായരുടെ വാക്കുകള്‍ കലാപാഹ്വാനം പോലെയാണ്. ഇത് അത്ഭുതപ്പെടുത്തുന്നുവെന്നും വിശ്വാസം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്‍എസ്എസ് സമദരൂത്തോശടയല്ല കാര്യങ്ങള്‍ കാണുന്നതെന്നും, സമുഹത്തെ വിശ്വാസത്തിന്റെ പേരില്‍ വിഭജിച്ച് ഇടതുപക്ഷത്തെ എതിര്‍ക്കുകയാണെന്നും, ഈ ശ്രമം നടക്കില്ലെന്നും കാനം രാജേന്ദ്രന്‍ തുറന്നടിച്ചു.

ശബരിമല യുവതി പ്രവേശനത്തോട് അനുബന്ധിച്ച് കേരളത്തില്‍ അരങ്ങേറിയ കലാപത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് എന്‍എസ്എസ് നേരത്തെ രംഗത്തെത്തിയത്. കലാപത്തിന് കാരണം സംസ്ഥാന സര്‍ക്കാര്‍ തന്നെയെണെന്നും, നവോത്ഥാനത്തിന്റെ പേരില്‍ നിരീശ്വരവാദം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.



from mangalam.com http://bit.ly/2TtnRZ2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages