പമ്പ: ശബരിമല യുവതി പ്രവേശനത്തിനു പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ ദേവസ്വം കമ്മീഷണര്‍. സംഭവത്തില്‍ 14 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് തന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തന്ത്രിയുടെ നടപടി തെറ്റാണ്. ശബരിമലയില്‍ ശുദ്ധിക്രിയ നടത്തണമായിരുന്നുവെങ്കില്‍ തന്ത്രി നടപടി ക്രമങ്ങള്‍ പാലിക്കണമായിരുന്നുവെന്നും ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പറഞ്ഞു. ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ദേവസ്വം ബോര്‍ഡിനാണ്. എന്നിരിക്കെ അത്തരം നടപടിയെടുക്കുന്നതിനു മുമ്പ് ദേവസ്വം ബോര്‍ഡിനോട് തന്ത്രി അനുമതി തേടണം. ബോര്‍ഡിന്റെ അനുമതി ഇല്ലാതെ ഇത്തരമൊരു നടപടി എടുക്കാന്‍ കഴിയില്ലെന്നും ദേവസ്വം കമ്മീഷണര്‍ വ്യക്തമാക്കി. സന്നിധാനത്ത് ചേര്‍ന്ന ദേവസ്വം ബോര്‍ഡിന്റെ അവലോകന യോഗത്തിനു പിന്നാലെയാണ് തന്ത്രിയോട് വിശദീകരണം ടേതാന്‍ തീരുമാനമായത്.
ക്ഷേത്രാചാര പ്രകാരമുള്ള താന്ത്രികക്രിയ സുപ്രീംകോടതി ഉത്തരവിനെതിരാണെങ്കില്‍ അതിന് ദേവസ്വം ബോര്‍ഡിന്റെ അനുമതി വേണമെന്നും ദേവസ്വം കമ്മീഷണര്‍ പറഞ്ഞു. ദേവസ്വം മാന്വല്‍ അനുസരിച്ച് ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും ഭരണാധികാരവും ദേവസ്വം ബോര്‍ഡിനാണെന്നും എന്‍. വാസു കൂട്ടിച്ചേര്‍ത്തു.
from mangalam.com http://bit.ly/2TugQHu
via IFTTT
No comments:
Post a Comment