വിമാനത്താവളങ്ങളുടെ മാതൃകയില്‍ ഇനി റെയില്‍വേ സ്‌റ്റേഷനുകളിലും സുരക്ഷാ പരിശോധന; യാത്രക്കാര്‍ 20 മിനിറ്റ് നേരത്തെ എത്തണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

വിമാനത്താവളങ്ങളുടെ മാതൃകയില്‍ ഇനി റെയില്‍വേ സ്‌റ്റേഷനുകളിലും സുരക്ഷാ പരിശോധന; യാത്രക്കാര്‍ 20 മിനിറ്റ് നേരത്തെ എത്തണം

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളിലേതിന് സമാനമായ സുരക്ഷാ പരിശോധന റെയില്‍വേ സ്‌റ്റേഷനുകളിലും വരുന്നു. ഇനി മുതല്‍ ട്രെയിന്‍ യാത്രക്കാര്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 15-20 മിനിറ്റ് മുമ്പ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചേരണം. തുടര്‍ന്ന് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമേ ട്രെയിനില്‍ കയറാന്‍ അനുവദിക്കൂ. ഈ സംവിംധാനം സമീപ ഭാവിയില്‍ തന്നെ രാജ്യവ്യാപകമായി നിലവില്‍ വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കുംഭമേളയുടെ പശ്ചാത്തലത്തില്‍ അലഹാബാദ് റെയില്‍വേ സ്‌റ്റേഷന്‍ കര്‍ണാടകയിലെ ഹൂബ്ലി റെയില്‍വേ സ്‌റ്റേഷന്‍ എന്നിവടങ്ങളില്‍ പുതിയ സുരക്ഷാ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തി കഴിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട 202 റെയില്‍വേ സ്‌റ്റേഷനുകളില്‍ കൂടി പദ്ധതി സമീപഭാവിയില്‍ നടപ്പിലാക്കുമെന്ന് ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ വ്യക്തമാക്കി.

സുരക്ഷ മുന്‍ നിര്‍ത്തിയാണ് തീരുമാനമെന്ന് ആര്‍.പി.എഫ് വൃത്തങ്ങള്‍ അറിയിച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെയാകും സുരക്ഷാ പരിശോധന. അതിനാല്‍ കൂടുതല്‍ ജീവനക്കാരുടെ സഹായം ആവശ്യമായി വരില്ലെന്നാണ് ആര്‍.പി.എഫ് നല്‍കുന്ന വിശദീകരണം. 2016ല്‍ അംഗീകാരം ലഭിച്ച ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി സിസ്റ്റം (ഐ.എസ്.എസ്) പ്രകാരമാണ് പുതിയ സുരക്ഷാ പരിശോധന.

ഐ.എസ്.എസില്‍ സി.സി.ടി.വി ക്യാമറകള്‍, ആക്‌സസ് കണ്‍ട്രോള്‍, പേഴ്‌സണല്‍, ബാഗേജ് സ്‌ക്രീനിങ് സംവിധാനം, ബോംബ് നിര്‍ണ്ണയ, നിര്‍വീര്യ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. പുതിയ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താന്‍ 385.06 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.



from mangalam.com http://bit.ly/2CSGUGI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages