ഹര്‍ത്താലില്‍ വേണ്ടത്ര പോലീസിനെ വിന്യസിച്ചില്ല, അക്രമികളെ അഴിഞ്ഞാടാന്‍ വിട്ടു; കോഴിക്കോട് കമ്മീഷണര്‍ക്കെതിരെ സേനയ്ക്കുള്ളില്‍ വിമര്‍ശനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

ഹര്‍ത്താലില്‍ വേണ്ടത്ര പോലീസിനെ വിന്യസിച്ചില്ല, അക്രമികളെ അഴിഞ്ഞാടാന്‍ വിട്ടു; കോഴിക്കോട് കമ്മീഷണര്‍ക്കെതിരെ സേനയ്ക്കുള്ളില്‍ വിമര്‍ശനം

കോഴിക്കോട്: ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താല്‍ ദിനത്തില്‍ മിഠായി തെരുവില്‍ അടക്കം കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങള്‍ തടയുന്നതില്‍ പോലീസിന് സംഭവിച്ച വീഴ്ചയില്‍ സേനയ്ക്കുള്ളില്‍ അതൃപ്തി. ഹര്‍ത്താലില്‍ അക്രമം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ടത്ര പോലീസ് സേനയെ വിന്യസിക്കുന്നതില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ജാഗ്രത കാണിച്ചില്ല എന്നാണ് വിമര്‍ശനം.

പോലീസ് ആസൂത്രണം വന്‍ പരാജയമായിരുന്നെന്നും ഉത്തരേന്ത്യയിലേത് പോലുള്ള അക്രമത്തിന് ഹര്‍ത്താല്‍ അനുകൂലികള്‍ വഴിയൊരുക്കിയത് കമ്മീഷണറുടെ വീഴ്ചയാണെന്നും സേനാംഗങ്ങള്‍ വിമര്‍ശിക്കുന്നു. എണ്ണത്തില്‍ കുറഞ്ഞ അക്രമി സംഘത്തിന് തോന്നുന്ന എല്ലായിടത്തും പ്രകടനം നടത്താനും അക്രമം നടത്താനും കഴിയുന്ന വിധം ദുര്‍ബലമായിരുന്നു പോലീസ് വിന്യാസം. നടപടി ഉണ്ടായാലും പറയേണ്ടത് പറയുമെന്ന് വ്യക്തമാക്കി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിട്ടുണ്ട്.

ഹര്‍ത്താലിന് മുമ്പേ വ്യാപക അക്രമമുണ്ടാകുമെന്ന് ഡി.ജി.പി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോഴിക്കോട് സിറ്റിയില്‍ ആക്രമണമുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ എന്നാല്‍ വേണ്ടത്ര പോലീസിനെ വിന്യസിക്കുന്നതില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജാഗ്രത കാണിച്ചില്ല. കോഴിക്കോട്ടെ അക്രമ സംഭവങ്ങളില്‍ വനിതാ പോലീസുകാരടക്കം നിരവധി ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.



from mangalam.com http://bit.ly/2FbvRL3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages