കറാച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലും സഹായംതേടി ഐ.എം.എഫിനെ സമീപിക്കില്ലെന്ന് പാകിസ്താൻ. മറ്റുമാർഗങ്ങൾ തേടുന്നതിനെപ്പറ്റിയാണ് ആലോചിക്കുന്നതെന്ന് ധനമന്ത്രി അസദ് ഉമർ പറഞ്ഞു. കറാച്ചിയിൽ വ്യവസായികളോട്സംസാരിക്കവെയാണിത്. ചൈന - പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നത് അടക്കമുള്ള കടുത്ത വ്യവസ്ഥകൾ ഐ.എം.എഫ് മുന്നോട്ടുവച്ച സാഹചര്യത്തിലാണിതെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. 60 ബില്യൺ (6000 കോടി) അമേരിക്കൻ ഡോളറിന്റെ സാമ്പത്തിക ഇടനാഴി പദ്ധതിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്. പദ്ധതിക്കെതിരെ ഇന്ത്യ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. അതിനിടെയാണ് സാമ്പത്തിക സഹായം നൽകുന്നതിന് കടുത്ത വ്യവസ്ഥകൾ ഐ.എം.എഫ് മുന്നോട്ടുവച്ചിട്ടുള്ളത്. ഐ.എം.എഫിന്റെ സാമ്പത്തിക സഹായം ഉപയോഗിച്ച് ചൈനയുടെ കടംവീട്ടാൻ പാകിസ്താനെ അനുവദിക്കില്ലെന്ന് ട്രംപ് ഭരണകൂടവും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പാകിസ്താന്റെ നിലപാടുമാറ്റം. സൗദി അറേബ്യ, ചൈന. യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ സഹായം തേടാനുള്ള നീക്കങ്ങൾ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായശേഷം പാകിസ്താൻ നടത്തിയിരുന്നു. പകിസ്താന് സഹായം നൽകാമെന്ന് ചൈന അടക്കമുള്ള രാജ്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. Content Highlights;Pakistan, bailout programme, IMF, China-Pakistan Economic Corridor
from mathrubhumi.latestnews.rssfeed http://bit.ly/2TKI7p3
via
IFTTT
No comments:
Post a Comment