ബാങ്ക് ആക്രമണത്തില്‍ നടപടി: എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

ബാങ്ക് ആക്രമണത്തില്‍ നടപടി: എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ ദേശവ്യാപകമായി സംഘടിപ്പിച്ച ദ്വിദിന പണമുടക്കിനിടെ തിരുവനന്തപുരം എസ്ബിഐ ട്രഷറി ബ്രാഞ്ചിൽ അക്രമം നടത്തിയ കേസിൽ രണ്ടു എൻജിഒ യൂണിയൻ നേതാക്കൾക്കെതിരെ നടപടി. റിമാൻഡിലായ എൻജിഒ യൂണിയൻ നേതാക്കൾക്കെതിരെയാണ് വകുപ്പുതല നടപടി. ട്രഷറി ഓഫീസിലെ ക്ലാർക്കും എൻജിഒ യൂണിയൻ ഏരിയാ സെക്രട്ടറിയുമായ അശോകനേയും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റൻഡറും എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ഹരിലാലിനേയും സസ്പെൻഡ് ചെയ്തു. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇവരുടെ ജാമ്യപേക്ഷ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് തള്ളിയതിനെ തുടർന്ന് ഇരുവരും റിമാൻഡിലായിരുന്നു. സംഭവത്തിൽ 15 പേർക്കെതിരേ കന്റോൺമെന്റ് പോലീസ് കേസെടുത്തിരുന്നെങ്കിലും ഒൻപതുപേരുടെ ദൃശ്യങ്ങൾ മാത്രമാണ് ബാങ്കിലെ സുരക്ഷാ ക്യാമറയിൽ നിന്ന് പോലീസിന് ലഭിച്ചത്. കേസിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം രാഷ് ട്രീയ ഇടപെടലിലൂടെ നടക്കുന്നുണ്ടെന്ന ആരോപണത്തിനിടയിലാണ് രണ്ടു പേർക്കെതിരെ വകുപ്പുതല നടപടി എടുത്തിരിക്കുന്നത്. Content Highlights:thiruvananthapuram sbi branch attack- suspended union leaders-nationwide strike


from mathrubhumi.latestnews.rssfeed http://bit.ly/2D5UBT2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages