പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 24, 2019

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. ദേശീയ രാഷ്ട്രീയത്തിലെ പുത്തൂരം വീടാണ് നെഹ്‌റു-ഗാന്ധി കുടുംബം. ഏഴങ്കം വെട്ടി ജയിച്ച ചേകവന്‍മാരുടെ നേര്‍പെങ്ങള്‍ ഉണ്ണിയാര്‍ച്ച കൂടി അങ്കത്തിനിറങ്ങുകയാണെന്ന് ജയശങ്കര്‍ പരിഹസിച്ചു.

കിഴക്കന്‍ സഖ്യമാണ് നേരാങ്ങള പെങ്ങള്‍ക്ക് പതിച്ചുകൊടുത്ത തട്ടകം. അവിടെ ബി.ജെ.പിയെയും എസ്.പി-ബി.എസ്.പി അവസരവാദ സഖ്യത്തെയും തകര്‍ത്ത് പുത്തൂരം വീടിന്റെ മാനം വീണ്ടെടുക്കണമെന്നും ജയശങ്കര്‍. ലോകനാര്‍ കാവിലമ്മേ, കളരിപരമ്പര ദൈവങ്ങളെ കാത്തുകൊള്ളണേ എന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് പ്രിയങ്ക ഗാന്ധിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. ഫെബ്രുവരി ആദ്യവാരം പ്രിയങ്ക ചുമതലയേല്‍ക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക.



from mangalam.com http://bit.ly/2R90Mt5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages