തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉമ്മൻ ചാണ്ടിക്കുമേൽ സമ്മർദമേറുന്നു. എന്നാൽ ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ സ്ഥാനാർഥിയാകുന്ന കാര്യം പരിഗണിക്കുമെന്ന് വ്യക്തമാക്കിയതല്ലാതെ ഉമ്മൻ ചാണ്ടി ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായം പറഞ്ഞില്ല. നിലവിലുള്ള എം.എൽ.എമാർ മത്സരിക്കേണ്ടെന്നാണ് തീരുമാനമെന്ന് പറഞ്ഞ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയ ഉമ്മൻചാണ്ടി നിലപാടിൽ അയവു വരുത്തിയിട്ടുണ്ട്. എന്നാൽ അത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഒപ്പം ഉമ്മൻചാണ്ടി സ്ഥാനാർഥിയാകുന്നതിലെ താത്പര്യം മുല്ലപ്പള്ളി വീണ്ടും പങ്കുവെച്ചു. ഉമ്മൻചാണ്ടി എല്ലാ കാലത്തും എവിടേയും നിർത്താവുന്ന മികച്ച സ്ഥാനാർഥിയാണ്. അദ്ദേഹം എവിടെ നിന്നാലും വമ്പിച്ച വോട്ടിന് ജയിക്കും- മുല്ലപ്പള്ളി പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നികും ഉമ്മൻ ചാണ്ടി സ്ഥാനാർഥിയാകാനുള്ള സാധ്യത തള്ളിക്കളഞ്ഞില്ല. കീഴ്ഘടകങ്ങളിലും ഡി.സി.സി അടക്കമുള്ള സമിതികളിലും ചർച്ച ചെയ്ത ശേഷം സ്ഥാനാർഥികളെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തിന് വിടുമെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാക്കൾ മത്സര രംഗത്തുണ്ടാകണമെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കിയ സാഹചര്യത്തിൽ കൂടിയാണ് മുതിർന്ന നേതാക്കൾ ഉമ്മൻചാണ്ടി മത്സരിക്കുമെന്ന സൂചന നൽകിയത്. ഉമ്മൻ ചാണ്ടി മത്സരരംഗത്തുണ്ടാകുന്നത് മറ്റ് മണ്ഡലങ്ങളിലും ഊർജം പകരുമെന്നാണ് നേതൃത്വം കരുതുന്നത്. content highlights:oommen chandy may be a candidate
from mathrubhumi.latestnews.rssfeed http://bit.ly/2MsiA1G
via
IFTTT
No comments:
Post a Comment