കടം വാങ്ങിയ പണം തിരികെ നല്‍കാതിരുന്ന സുഹൃത്തിനെ വെട്ടിനുറിക്കി ക്ലോസറ്റില്‍ തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 24, 2019

കടം വാങ്ങിയ പണം തിരികെ നല്‍കാതിരുന്ന സുഹൃത്തിനെ വെട്ടിനുറിക്കി ക്ലോസറ്റില്‍ തള്ളി

മുംബൈ : കടം വാങ്ങിത പണം തിരിച്ചു തരാതിരുന്ന സുഹൃത്തിനെ വെട്ടിനുറുക്കി ക്ലോസറ്റില്‍തള്ളിയ യുവാവ് അറസ്റ്റില്‍. മുംബൈയില്‍ പ്രിന്റിങ് പ്രസ് ഉടമ ഗണേഷ് കോല്‍ഹാത്ക്കറി(58)ന്റെ കൊലപാതകത്തിലാണ് ഗണേഷിന്റെ സുഹൃത്തും മുംബൈയിലെ സുബര്‍ബന്‍ സ്വദേശിയുമായ പിന്റു കിസാന്‍ ശര്‍മ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 15നായിരുന്നു കേസിനാസ്പദമായ സംഭവം. പിന്റുവില്‍ നിന്നും ഗണേഷ് ഒരുലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ഇതില്‍ 40,000രൂപ ഗണേഷ് തിരികെ നല്‍കുകയും ചെയ്തു. എന്നാല്‍ ബാക്കി പണം ആവശ്യപ്പെട്ട് നിരവധി തവണ പ്രതി ഗണേഷിനെ സമീപിച്ചുവെങ്കിലും ഫലം കണ്ടില്ല.

സംഭവ ദിവസം ഗണേഷിനെ പിന്റുതന്റെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി. പണത്തെ ചൊല്ലി തര്‍ക്കമുണ്ടാവുകയും കയ്യാങ്കളിയില്‍ എത്തുകയും ചെയ്തു. ക്ഷുഭിതനായ പ്രതി ഗണേഷിനെ പിടിച്ചുതള്ളുകയും ചുമരില്‍ തല ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഗണേഷ് മരിക്കുകയായിരുന്നു. ഗണേഷ് മരിച്ചുവെന്ന് ഉറപ്പുവരുത്തിയ പിന്റു പിന്നീട് വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ ശുചിമുറിയിലെ ക്ലോസറ്റില്‍ ഉപേക്ഷക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

ഇതിനിടെ, ഗണേഷിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പിന്റുവിന്റെ ഫ്‌ലാറ്റില്‍ നിന്നും പൊലീസിന് കഠിനമായ ദുര്‍ഗന്ധം അനുഭവപ്പെട്ടു. തുടര്‍ന്ന് ഫ്‌ലാറ്റിന്റെ പരിസര പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ശരീര ഭാഗങ്ങള്‍ ഓടയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.



from mangalam.com http://bit.ly/2B1RrxW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages