വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? പ്രതികരണവുമായി ഐ.എം വിജയന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? പ്രതികരണവുമായി ഐ.എം വിജയന്‍

കോഴിക്കോട്: രാഷ്ട്രീയപ്രവേശനം വാർത്തകൾ തള്ളി മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഐ.എം വിജയൻ. കോൺഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്നും ഈ വരുന്ന ലോക്ഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ മത്സരിക്കുമെന്നുമുള്ള വാർത്തകൾ അദ്ദേഹം നിഷേധിച്ചു. എന്നെ ഞാനാക്കി മാറ്റിയ ഫുട്ബോളിനോടാണ് എന്റെ ഇഷ്ടവും കടപ്പാടുമെല്ലാം. രാഷ്ട്രീയമുൾപ്പെടെയുള്ള മേഖലകളൊന്നും എനിക്ക് വഴങ്ങില്ല. അതുകൊണ്ട് അങ്ങനെയൊരു ചിന്തയേയില്ല. കേരളാ പോലീസിൽ മാന്യമായ ജോലിയുണ്ട്. പൂർണമായ അർപ്പണ ബോധത്തോടെയാണ് ആ ജോലി ചെയ്യുന്നത്. അത് ഉപേക്ഷിച്ച് തത്കാലം എങ്ങോട്ടുമില്ല.- വിജയൻ മാതൃഭൂമിയോട് പറഞ്ഞു. അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ സർ എന്നെ ഒരുപാട് സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തോട് തീർത്താൽ തീരാത്ത കടപ്പാടുമുണ്ട്. അദ്ദേഹത്തിന്റെ മകൻ മുരളീധരനോടും അങ്ങനെ തന്നെ. അതേ സമയം ഇപ്പോൾ ഭരിക്കുന്ന ഇടതു മുന്നണി സർക്കാരും ഏറെ അനുഭാവപൂർവമാണ് എന്നോട് പെരുമാറിയത്. അവരോടെല്ലാം നന്ദിയുണ്ട്. പക്ഷെ രാഷ്ട്രീയം എനിക്ക് വഴങ്ങില്ല. പന്തുകളിക്കാരനായി തന്നെ ജീവിക്കാനും മരിക്കാനുമാണ് ആഗ്രഹം. ഇപ്പോൾ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിരീക്ഷകനെന്ന നിലക്ക് ആവുന്നതെല്ലാം ഫുട്ബോളിനു വേണ്ടി ചെയ്യുന്നു. കളിയുമായി ബന്ധപ്പെട്ട ഏത് പദവി തന്നാലും സ്വീകരിക്കും. മറ്റൊന്നും വേണ്ട, വിജയൻ വ്യക്തമാക്കി. Content Highlights:im vijayan, football


from mathrubhumi.latestnews.rssfeed http://bit.ly/2RuaSKl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages