തിരുവനന്തപുരം: കരിമണൽ ഖനനത്തിനെതിരായി ആലപ്പാട് നടക്കുന്ന സമരത്തെ തള്ളി വ്യവസായ മന്ത്രി ഇ.പി ജയരാജൻ.ഖനനം നിർത്തിവെക്കാനാകില്ല. മലപ്പുറത്ത് നിന്നുള്ളവരാണ് സമരത്തിൽ പങ്കെടുക്കുന്നത്. ഖനനം വിവാദമാക്കിയത് പരിശോധിക്കണം. ഇതോ ബോധപൂർവ്വം സൃഷ്ടിക്കുന്നതാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരിമണൽ ഖനനം വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹം വാർത്താ സമ്മേളനം നടത്തി നിലപാട് വിശദീകരിച്ചത്. പതിനാറര കിലോമീറ്റർ നീളമുള്ള കടലോരത്താണ് ഖനനം നടക്കുന്നത്. ഇതിന്റെ ഭാഗമായി അവിടം നാലു പ്ലോട്ടുകളായി തിരിച്ചിട്ടുണ്ട്. ഇതിൽ നാല് ഫ്ളോട്ട് ഐആർഇയ്ക്കും നാല് പ്ലോട്ട് കെ.എം.എം എല്ലിനുമാണ്. ഐആർഇ അവർക്കു നൽകിയിട്ടുള്ള നാലു ഫ്ളോട്ടിൽ ഒന്നിൽ മാത്രമെ ഇതുവരെ ഖനനം ആരംഭിച്ചുള്ളു. കെഎംഎംഎല്ലും ഒരു സ്ഥലത്തു നിന്നുമാത്രമെ ഖനനം ചെയ്യുന്നുള്ളു. സാധ്യതയ്ക്ക് അനുസരിച്ചുള്ള കരിമണൽ ഖനനം കെ.എംഎൽ ഇതുവരെ ആരംഭിച്ചിട്ടില്ല. ഒരുപാട് പേർക്ക് തൊഴിൽ നൽകാൻ സാധ്യതയുള്ള മേഖലയാണ് ഇത്. പതിനാറര കിലോമീറ്റർ കടലോരത്ത് പതിനാറ് കിലോമീറ്ററോളം കരിങ്കൽ ഭിത്തിയുണ്ട്. കടൽ കരയിലേക്ക് കയറുന്നത് ഈ ഭിത്തി പ്രതിരോധിക്കും. ഇതിൽ അരക്കിലോമീറ്റർ മാത്രമാണ് ഭിത്തിയില്ലാത്തത്. ഈ ഭാഗത്ത് നിന്നാണ് ഐആർഇ കരിണൽ ശേഖരണം നടത്തുന്നത്. അറേബ്യൻ രാജ്യങ്ങളിൽ പെട്രോളും ഡീസലും ലഭിക്കുന്നത് പോലെ നമുക്ക് കടലുതരുന്നൊരു സമ്പത്താണ് കരിമണൽ. അതു പൂർണമായും നമ്മൾ സംഭരിച്ച് സംസ്കരിച്ച് ചെയ്ത് എടുത്താൽ നല്ല വിലയുള്ള ഉത്പന്നമാക്കി മാറ്റാം. ആ പ്രക്രിയയാണ് രണ്ട് സ്ഥാപനങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്. കേന്ദ്ര ഗവൺമെന്റ് സ്ഥാപനമാണ് ഐആർഇ. 240ൽ പരം തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നത്. ഒരുമാസം ഒരു കോടിയിലധികം ശബളം കൊടുക്കുന്ന സ്ഥാപനം കൂടിയാണ് ഇത്. 2000ത്തിൽ പരം കുടുംബങ്ങൾ തങ്ങളുടെ ഭൂമി കരിമണൽ ഖനനത്തിനായി ലീസിന് കൊടുത്തിട്ടുണ്ട്. ജനങ്ങൾ നന്നായി സഹകരിക്കുന്നത് മൂലമാണ് മൈനിങ്ങ് നടക്കുന്നത്. ഖനനം വിപൂലികരിച്ച് അതിൽ നിന്നും പരമാവധി തുക സംഭരിച്ച് വ്യവസായ മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് ഗവർമെന്റ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. P jayarajan press meet on alappad mining
from mathrubhumi.latestnews.rssfeed http://bit.ly/2Cl2wKB
via
IFTTT
No comments:
Post a Comment