ആലപ്പുഴ: ശബരിമല വിഷയമാണ് വനിതാ മതിലിന് നിമിത്തമായതെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ആചാര സംരക്ഷണമല്ല ക്ഷേത്രങ്ങളിലെ അധികാര സംരക്ഷണമാണ് ചിലർ നടത്തുന്നത്. യുവതി പ്രവേശനം നടത്താനാണ് സർക്കാർ വനിതാ മതിൽ നടത്തുന്നതെന്ന ആരോപണം വിവരക്കേടാണ്. ശബരിമല വിഷയത്തിൽ സർക്കാർ നിസഹായരാണ്.മതിലിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നവരെ ജനം കാർക്കിച്ച് തുപ്പുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ മതിലിന്റെ പ്രസക്തി വർധിച്ചിരിക്കുകയാണ്. ലോകം കണ്ടത്തിൽ വെച്ച് ഏറ്റവും മികച്ച വനിതാ മതിലായിരിക്കും ഇത്.ഇന്നും പിന്നാക്കക്കാരന് അമ്പലത്തിൽ കയറാൻ കഴിയുന്നില്ല. ശബരിമലയിലെ പല അവകാശങ്ങളും പിന്നാക്കാരന് നഷ്ടമായി. അമ്പലങ്ങളെ ചിലർ സ്വകാര്യ സ്വത്താക്കുകയാണ്.ഇടതുപക്ഷം പിന്നാക്കക്കാരനെ ശാന്തിക്കാരനായി നിയമിച്ചു. കേരളത്തിലെ പോപ്പാണ് താൻ എന്നാണ് ചിലരുടെ ധാരണ. കാലം മാറിയത് എൻ.എസ്.എസ് തിരിച്ചറിയുന്നില്ല. എൻ.എസ്.എസിന്റെ പല നിലപാടുകളും വിവരക്കേടാണ്. അഹങ്കാരത്തിന് കയ്യും കാലും വെച്ച് നടക്കുകയാണ് ഇവർ. ഒരു നിലപാട് എടുത്താൽ താൻ അതിൽനിന്ന് മാറില്ല. നുണപ്രചാരണങ്ങൾക്ക് ആശയങ്ങളെ തകർക്കാനാവില്ല. മതിലിൽ കേരളത്തിലുടനീളം എസ്.എൻ.ഡി.പി പങ്കാളിത്തമുണ്ടാകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. content highlights:Vellappally Natesan,Interview,womens wall
from mathrubhumi.latestnews.rssfeed http://bit.ly/2TfAzuq
via
IFTTT
No comments:
Post a Comment