രണ്ടര ലക്ഷം കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിട്ടറി പാഡ് നല്‍കാനൊരുങ്ങി രാജസ്ഥാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

രണ്ടര ലക്ഷം കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിട്ടറി പാഡ് നല്‍കാനൊരുങ്ങി രാജസ്ഥാന്‍

ജയ്പൂർ: കോളേജ് വിദ്യാർഥിനികൾക്ക് സൗജന്യമായി സാനിട്ടറി പാഡ് വിതരണം ചെയ്യനൊരുങ്ങി രാജസ്ഥാൻ. ഇതിന്റെ ഭാഗമായി രാജസ്ഥാൻ ഹയർ സെക്കൻഡറി വിദ്യാഭ്യാസവകുപ്പ് 189 ഗവൺമെന്റ് കോളേജുകളിൽ സൗജന്യ നാപ്കിൻ വെൻഡിങ്ങ് മെഷിൻ സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. പദ്ധതി നടപ്പായാൽ മുഴുവൻ കോളേജ് വിദ്യാർഥികൾക്കും സൗജന്യമായി സാനിട്ടറി പാഡ് വിതരണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാകും രാജസ്ഥാൻ. അടുത്ത വിദ്യാഭ്യാസവർഷം ആരംഭിക്കുന്ന ജൂലൈ മുതലാകും പദ്ധതി നടപ്പാക്കുക. 2.5 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ വകയിരുത്തിരിക്കുന്നത്. പദ്ധതിയുടെ ആദ്യപടിയായി ഏതാനും സ്കൂളുകളിലും റെയിൽവേ സ്റ്റേഷനുകളിലും മെഷിൻ സ്ഥാപിച്ചിരുന്നു. 2.8 ലക്ഷം പെൺകുട്ടികളാണ് രാജസ്ഥാനിലെ ഗവൺമെന്റ് കോളേജുകളിൽപഠിക്കുന്നത്. ഇതിൽ നിരവധി നിർധനരായ കുട്ടികളും ഉൾപ്പെടുന്നു. രാജസ്ഥാനിലെ ആരോഗ്യ ഉപദേശകസമതിയുടെ ശക്തമായ ആവശ്യത്തെതുടർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. Content Highlights: Rajasthan college girls set to get free sanitary pads


from mathrubhumi.latestnews.rssfeed http://bit.ly/2ArPmuZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages